ഡോ. ഡി.രഘു
ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍
എല്ലാ വര്‍ഷവും സെപ്തംബര്‍ 28 നാണ് വേള്‍ഡ് റാബീസ് ഡേ അഥവാ പേവിഷ ബാധാ ദിനം ആചരിക്കുന്നത്. പേ വിഷബാധ തടയുന്നതിന് അവബോധം പ്രചരിപ്പിക്കുവാനാണ് 2007 മുതല്‍ ജിഎആര്സി ഈ ദിനം ആചരിക്കുന്നത്. റാബീസ് വാക്സിന് വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ലൂയി പാസ്ചറിനെ ഈ ദിനത്തില്‍ നാം സ്മരിക്കണം. ‘റാബീസ് അതിരുകള്‍ തകര്‍ക്കുക’ എന്നതാണ് നമ്മുടെ ലക്ഷ്യം. 2030 ഓടെ പേവിഷബാധ തുടച്ചുനീക്കുക എന്നതായിരിക്കണം നമ്മുടെ പ്രവര്‍ത്തന ശൈലി. നിസ്സഹകരണം, പൊതുബോധത്തിന്റെ അഭാവം, വാക്്സിനുകളുടെ അഭാവം ഇവ തടസ്സങ്ങളായി നിലകൊള്ളുന്നു .
ഉത്കണ്ഠാജനകവും ഭീകരവുമായ അവസ്ഥയാണ് നായ കടിക്കുക എന്നത്. ഈ വര്‍ഷം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് നായ കടിയേറ്റു. മരിച്ചവരില്‍ പലരും കൃത്യ സമയത്ത് പ്രാഥമിക ചികിത്സയും വാക്സിനും എടുത്തിരുന്നില്ല. നായ മാത്രമല്ല പൂച്ച, മരപ്പട്ടി, കുരങ്ങന്, പെരുച്ചാഴി പശുക്കള്‍, കുതിരകള്‍, വവ്വാല് എന്നിവ മാന്തുകയോ കടിക്കുകയോ ചെയ്താലും പേവിഷബാധ ഉണ്ടാകാം
നായ കടിച്ചാലുടന്‍ പ്രാഥമിക ചികിത്സ നല്‍കണം. മുറിവ് സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കണം. മുറിവിലേക്ക് ധാരധാരയായി വെള്ളം ഒഴിച്ച് 15 മിനിറ്റ് എങ്കിലും കഴുകണം. ഇത് വൈറസിനെ നശിപ്പിക്കാനും ശരീരഭാഗങ്ങളിലേക്കുള്ള വ്യാപനം തടയാനും സഹായിക്കും. എത്രയും വേഗം വാക്സിന് എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമായി നല്‍കാനുള്ള വ്യവസ്ഥയുണ്ട്. വൈറസുമായി സമ്പര്‍ക്കം ഉണ്ടാകുന്നതിന് മുമ്പ് പ്രിവന്റീവ് വാക്സിനും, ശേഷം പോസ്റ്റ് എക്സ്പോഷര്‍ വാക്സീനും അഥവാ പിഇവിയും എടുക്കണം . 3 ,7 ,14 ,28 എന്നീ ദിവസിങ്ങളിലാണ് വാക്സിന് എടുക്കേണ്ടത്. കൃത്യമായി ഇതേ ദിവസങ്ങളില്‍ തന്നെ ശരിയായ ഡോസില്‍ വാക്സിന് എടുക്കണം. മുറിവിന്റെ രീതി അനുസരിച്ച് മുറിവേറ്റ ഭാഗത്ത് ആന്റിബോഡി ഇന്ജക്ഷന്സും നല്‍കാറുണ്ട്. എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രിവന്റീവ് വാക്സിന് നല്‍കണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: