Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോകം മോഹിക്കുന്നത് ഭാരതത്തില്‍ നിര്‍മിക്കാന്‍

Janmabhumi Online by Janmabhumi Online
Sep 28, 2024, 05:30 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പീയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും സാധാരണ പൗരന്മാര്‍ക്ക് സമ്പത്തു സൃഷ്ടിക്കുന്നവരാകാനുള്ള ആത്മവിശ്വാസം നല്‍കിയും ഭാരതത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ മാറ്റിമറിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിനു സെപ്തംബര്‍ 25നു പത്തുവര്‍ഷം തികഞ്ഞു.

വ്യാവസായിക മേഖലകളെ വളര്‍ച്ചായന്ത്രങ്ങളാക്കി മാറ്റുന്നതിനും ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിനും കയറ്റുമതിക്കു സംഭാവന നല്‍കുന്നതിനും പുതിയ ഊര്‍ജം നല്‍കിയ ശ്രദ്ധേയമായ പത്തുവര്‍ഷത്തെ യാത്രയാണിത്. അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയദൗര്‍ബല്യവും പരിതാപകരമായ ഭരണവും കാരണം ആഭ്യന്തര നിക്ഷേപകര്‍ നിരാശരായപ്പോഴാണ് ആവേശകരമായ യാത്രയ്‌ക്കു തുടക്കംകുറിച്ചത്. അക്കാലത്ത് സമ്പദ് വ്യവസ്ഥയ്‌ക്കു തളര്‍ച്ച സംഭവിച്ചിരുന്നു; ആത്മവിശ്വാസം തകര്‍ന്നിരുന്നു; തലക്കെട്ടുകളില്‍ അഴിമതി ആരോപണങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു; പണപ്പെരുപ്പവും പലിശനിരക്കും കുതിച്ചുയര്‍ന്നു; രൂപയുടെ മൂല്യം അനിശ്ചിതത്വത്തിലായിരുന്നു.

സാഹചര്യങ്ങള്‍ വഷളായിവന്ന പശ്ചാത്തലത്തില്‍, അതിനന്ത്യം കുറിക്കാന്‍, രാജ്യത്തെ സമ്മതിദായകര്‍ നരേന്ദ്ര മോദിക്കു വോട്ടു ചെയ്യാനുള്ള നിര്‍ണായക തീരുമാനമെടുത്തു. ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോടെയാണ് അദ്ദേഹം വന്നത്. ഭാരതം ആഗോളതലത്തില്‍ മഹാശക്തിയാകുമെന്ന് ഉറപ്പിച്ചു. ഉല്‍പ്പാദനം ഭാരതത്തിന്റെ വിജയഗാഥയില്‍ നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം, നമ്മുടെ യുവാക്കള്‍ക്കു ജോലിയും അവസരങ്ങളും നല്‍കാന്‍ ആഗ്രഹിച്ചു. അങ്ങനെയാണു ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു തുടക്കമായത്.

പത്തുവര്‍ഷത്തെ യാത്ര ശ്രദ്ധേയമായ ഒന്നാണ്; പക്ഷേ, മോദി സര്‍ക്കാര്‍ നടത്തിയ ബഹുമുഖവും പരിവര്‍ത്തനപരവുമായ മാറ്റങ്ങളില്ലാതെ അതു സാധ്യമാകുമായിരുന്നില്ല. ജിഎസ്ടി, പാപ്പരത്ത കോഡ്, മറ്റു നിരവധി പരിഷ്‌കാരങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിന് 42,000-ത്തോളം നിബന്ധനകള്‍ ഒഴിവാക്കി. ചെറുകിട വ്യവസായങ്ങളുടെ വേവലാതികള്‍ ഒഴിവാക്കാന്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്കു ക്രിമിനല്‍ ശിക്ഷ നല്‍കുന്ന 3700 വ്യവസ്ഥകള്‍ വിവിധ ചട്ടങ്ങളില്‍നിന്നു നീക്കം ചെയ്തു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ 2014-ല്‍ 142-ാം സ്ഥാനത്തായിരുന്ന ഭാരതം 2019-ല്‍ 63-ാം സ്ഥാനത്തെത്തി.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം നിരവധി തൊഴിലന്വേഷകരെ തൊഴില്‍ സ്രഷ്ടാക്കളാകാന്‍ പ്രോത്സാഹിപ്പിച്ചു. ഇത് ഈ വര്‍ഷം ജൂണില്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1,40,803 ആയി വര്‍ധിപ്പിക്കാനും നിക്ഷേപം കൊണ്ടുവരാനും 15 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിച്ചു. ശുചിത്വം, ബഹിരാകാശ ഗതിനിയന്ത്രണം, ഭക്ഷണം പാഴാക്കല്‍ കുറയ്‌ക്കല്‍, ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തല്‍, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്തുന്നതിനായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

11 വ്യാവസായിക ഇടനാഴികളുടെ വികസനമാണു മറ്റൊരു ശ്രദ്ധാകേന്ദ്രം. ഈ ഇടനാഴികളെ ഭാരതത്തിന്റെ ഉല്‍പ്പാദനവളര്‍ച്ചയുടെ നട്ടെല്ലാക്കി മാറ്റാന്‍ സഹായിക്കുന്ന 20 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുന്നത്. ഈ സ്മാര്‍ട്ട് സിറ്റികളില്‍ നാലെണ്ണം ഇതിനകം നിക്ഷേപത്തിന്റെ ആകര്‍ഷണകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയും അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 80,000 പേര്‍ക്കു നേരിട്ടും അതിലധികംപേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം പ്രതിജ്ഞാബദ്ധമാണ്.

ഇലക്ട്രോണിക്സ്, ഔഷധമേഖല, വാഹനമേഖല, വസ്ത്രമേഖല, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍ണായകരംഗങ്ങളില്‍ സര്‍ക്കാരിന്റെ ഉല്‍പ്പാദനബന്ധിത ആനു
കൂല്യ (പിഎല്‍ഐ) പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുസ്ഥിരവളര്‍ച്ചയ്‌ക്കായി ഈ മേഖലകളില്‍ പരിസ്ഥിതിസംവിധാനങ്ങള്‍ സൃഷ്ടിക്കുകയും അവയുടെ ആഗോള മത്സരക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. പിഎല്‍ഐ പദ്ധതികള്‍ 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനും ഏകദേശം 11 ലക്ഷം കോടിരൂപയുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ ഉത്തേജനത്തിനും കാരണമായി. ഈ സംരംഭത്തിലൂടെ നേരിട്ടും അല്ലാതെയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ രാജ്യത്തെ ഉല്‍പ്പാദനരംഗത്തെ മറ്റൊരു ചുവടുവയ്പാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത സൃഷ്ടിക്കുന്നതിനുപുറമെ, അടിസ്ഥാനസൗകര്യവികസനം വ്യാവസായിക പ്രവര്‍ത്തനത്തില്‍ വലിയ തോതില്‍ സഹായമേകുന്നു. ഇന്ന് രാജ്യത്ത് അതിവേഗ പാതകളുടെയും ഹൈവേകളുടെയും വലിയ ശൃംഖലയുണ്ട്. പുതിയ, ലോകോത്തര റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കപ്പെടുന്നു; അതോടൊപ്പം പുതിയ ചരക്ക് ഇടനാഴികളും വരുന്നു.

നിക്ഷേപത്തിനു വളരെ ആകര്‍ഷകമായ സ്ഥലമായി ഭാരതത്തെ കാണുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക നേതൃത്വം; നമ്മുടെ യുവത്വമാര്‍ന്ന, കഴിവുറ്റ, വൈദഗ്ധ്യമാര്‍ന്ന ജനസംഖ്യാപരമായ മെച്ചം; സമ്പദ് വ്യവസ്ഥയില്‍ 140 കോടി ഭാരതീയര്‍ സൃഷ്ടിക്കുന്ന ആവശ്യകത; നിക്ഷേപകരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ജനാധിപത്യവും ഒരുതരത്തിലുമുള്ള വിവേചനവും അനുവദിക്കാത്ത നിയമവാഴ്ചയും എന്നിങ്ങനെ ‘4ഡി’ (Decisive leadership, Demographic dividend, Demand and Democracy) നേട്ടമാണു രാജ്യം നല്‍കുന്നത്. നിര്‍മാതാക്കളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ ‘4ഡി’ അത്യന്താപേക്ഷിതമാണ്. ആഭ്യന്തര-അന്തര്‍ദേശീയ നിക്ഷേപകര്‍ വ്യവസായം മെച്ചപ്പെടുത്തുന്നതിനുള്ള സുവര്‍ണാവസരം ഇന്നു കണ്ടെത്തുന്നു.

നിക്ഷേപക സമൂഹത്തില്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. നിക്ഷേപം നടത്താനും ഭാരതത്തിന്റെ വളര്‍ച്ചാഗാഥയില്‍ പങ്കാളികളാകാനുമുള്ള അവസരങ്ങള്‍ക്കായി പ്രതിനിധികളുടെ ശ്രേണിതന്നെ ഭാരതം സന്ദര്‍ശിക്കുന്നു. വിദേശ സര്‍ക്കാരുകളും ആഗോള സിഇഒമാരും ഭാരതത്തിലെ അവസരങ്ങളിലേക്ക് ഉറ്റുനോക്കുന്നു. പല രാജ്യങ്ങളും ഭാരതത്തിലെ വ്യാപാര കരാറുകളില്‍ ഒപ്പുവയ്‌ക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

ലോകം ഇപ്പോള്‍ ഭാരതത്തെ ഉല്‍പ്പാദന ഇടമായാണു കാണുന്നത്. ഈ താല്‍പ്പര്യത്തിന്റെ പ്രധാന കാരണം മത്സരാധിഷ്ഠിത മുന്‍തൂക്കവും കരുത്തുറ്റ സാമ്പത്തിക അടിസ്ഥാനവുമാണ്. ഇന്ന്, പണപ്പെരുപ്പം നിയന്ത്രണത്തിലാണ്; സാമ്പത്തിക വളര്‍ച്ച ശക്തമാണ്.

ഫലത്തില്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ പരിവര്‍ത്തനദശകമാക്കുന്നതിനു ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള സംരംഭങ്ങള്‍ സംഭാവനയേകി; കോണ്‍ഗ്രസ് ഭരണത്തില്‍ നഷ്ടപ്പെട്ട ദശകത്തില്‍നിന്നുള്ള വലിയ കുതിച്ചുചാട്ടവും.

 

Tags: peeyush goyalmake in indiaemployment and skill sectorbuild in India
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മോദിയുടെ ദര്‍ശനങ്ങളും ഭാരതത്തിന്റെ ശ്രേഷ്ഠമായ കുതിപ്പും

Gulf

ദുബായിയിൽ ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം തുടങ്ങി : ആഗോള വിപണികളും ഇന്ത്യൻ കച്ചവടക്കാരും തമ്മിലുള്ള വ്യാപാരം ഇനി കൂടുതൽ സുഗമമാകും

Main Article

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

Vicharam

‘മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന് മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക്’

Article

‘മേക്ക് ഇൻ ഇന്ത്യ’യുടെ ദശാബ്ദം; പുനരുജീവനശേഷിയും നൂതനാശയങ്ങളും

പുതിയ വാര്‍ത്തകള്‍

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

Garbage dumped on a road in East Delhi on Monday as MCD workers are on strike for the last 10 days due to non-payment of salaries for three months by the Municipal Corporations in Delhi.
Photo by K Asif
08/06/15

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് പഠിക്കാം, 29,000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies