സേലം:എടിഎം കവര്‍ച്ചയ്‌ക്ക് ശേഷം രക്ഷപ്പെടവെ തമിഴ്‌നാട്ടില്‍ പിടിയിലായ പ്രതികളില്‍ രണ്ട് പേര്‍ കവര്‍ച്ചയ്‌ക്കായി കേരളത്തിലെത്തിയത് വിമാനത്തില്‍. മറ്റ് മൂന്ന് പേര്‍ കാറിലും മറ്റുള്ളവര്‍ ട്രക്കിലുമാണ് കേരളത്തിലെത്തിയത്.
അതേസമയം സംഘത്തിലെ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീന്‍ ആണെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.
എ.ടി.എം. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ പിടിയിലായ മുഹമ്മദ് ഇക്രമാണ്. ഏത് എ.ടി.എം കവര്‍ച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. വ്യാഴാഴ്ചയാണ് ഇവര്‍ തൃശൂരിലെത്തിയത്. സബീര്‍ കാന്തും, സൗകിനുമാണ് വിമാന മാര്‍ഗമെത്തിയത്.
സംഭവത്തില്‍ ഏഴ് പേരാണ് പിടിയിലായത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നുളള ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്‌വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീന്‍ കൊല്ലപ്പെട്ടു. അസീര്‍ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
തൃശൂരില്‍ 20 കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് എടിഎം കൗണ്ടറുകളിലാണ് മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് ഏഴ് പ്രതികളെയും സിനിമാ സ്‌റ്റൈലില്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: