വാഷിംഗ്ടണ്‍:അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനെ നേര്‍ക്ക് നേര് വെല്ലുവിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎന്‍ പൊതുസഭായോഗത്തില്‍ പ്രസംഗിക്കവേ ആയിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ വെല്ലുവിളി. നെതന്യാഹു യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ യുഎന്‍ സഭ ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയി.
“ടെഹ്റാനിലെ (ഇറാന്റെ തലസ്ഥാനം) ഏകാധിപതികള്‍ക്ക് നല്കാന് ഒരു സന്ദേശം ഉണ്ട്. നിങ്ങള്‍ ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച് കീഴടങ്ങുംവരെ ഇസ്രയേല്‍ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു.
“ഞാന്‍ ഈ വര്‍ഷം ഇങ്ങോട്ട് വരേണ്ടെന്ന് കരുതിയതാണ്. ജീവന് വേണ്ടി എന്റെ രാജ്യം യുദ്ധത്തിലാണ്. പക്ഷെ ഇവിടെ സംസാരിച്ച പലരും ഇസ്രയേലിനെതിരെ നുണകളും അപവാദങ്ങളും പറയുന്നത് “ഞാന്‍ നേരിട്ട് വന്ന് എന്റെ രാജ്യത്തിന്റെ സത്യങ്ങള്‍ പറയാമെന്ന് കരുതിയത്. പലസ്തീന് പ്രശ്നത്തില്‍ സൗദി അറേബ്യയുമായി ഞങ്ങള്‍ ഒരു കരാറിലെത്താന്‍ പോവുകയായിരുന്നു. അപ്പോഴാണ് ഒക്ടോബര്‍ ഏഴിന് ഇറാന്റെ പിന്തുണയുള്ള ആയിരക്കണക്കിന് ഹമാസ് ഭീകരര്‍ പിക്കപ് ട്രക്കിലും മോട്ടോര്‍സൈക്കിളിലും വന്ന് ഇസ്രയേലില്‍ വന്ന് അതിക്രമം കാണിച്ചത്. “- നെതന്യാഹു പറഞ്ഞു.
“ആകെയുള്ള 40,000 ആയുധധാരികളായ ഹമാസ് ഭീകരരില്‍ 50 ശതമാനം പേരെയും ഇസ്രയേല്‍ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു. ഹമാസ് ഭീകരര്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ഈ യുദ്ധത്തിന് അവസാനമാകും. ഗാസയില്‍ പിടിച്ചുവെച്ചിരിക്കുന്ന മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിക്കുകയും വേണം. ഇതിന് ബദലായി മറ്റൊരു പരിഹാരം ഇല്ല”. – നെതന്യാഹു പറയുന്നു.
“ഹമാസ് അധികാരത്തില്‍ ഇരുന്നാല്‍ അവര്‍ ഇനിയും കൂട്ടംകൂടും. വീണ്ടും ഇസ്രയേലിനെ ആക്രമിക്കും. അതുകൊണ്ട് ഹമാസ് പോകണം”. -നെതന്യാഹു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്ന യുഎന്നില്‍ ഉണ്ടായിരുന്ന പല നയതന്ത്രജ്ഞരും പ്രതിഷേധമറിയിച്ച് വേദി വിട്ടിറങ്ങിപ്പോയി.
ആറ് യുദ്ധമുഖങ്ങളില്‍ കൂടി ഇസ്രയേലിന് പ്രതിരോധം തീര്‍ക്കണം. ഒക്ടോബര്‍ എട്ടിന് ലെബനനില്‍ നിന്നും ഹെസ്ബുള്ള തീവ്രവാദികള്‍ ഏകദേശം 8000 റോക്കറ്റുകള്‍ ഇസ്രയേല്‍ നഗരങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും അയച്ചു.ഹമാസ് ഇസ്രയേലിന് നേര്‍ക്ക് വിട്ട 90 ശതമാനം റോക്കറ്റുകളും വീഴ്ത്തിയെന്നും നെതന്യാഹു പറഞ്ഞു.
ഇനി ലെബനലില്‍ കരവഴി ആക്രമണം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ലെബനനിന്റെ തലസ്ഥാന നഗരിയായ ബെയ് റൂട്ട് ഉള്‍പ്പെടെ ഇസ്രയേല്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടു. ടെഹ്റാനിലെ (ഇറാന്റെ തലസ്ഥാനം) ഏകാധിപതികള്‍ക്ക് നല്കാന് ഒരു സന്ദേശം ഉണ്ട്. നിങ്ങള്‍ ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. – നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: