മലപ്പുറം:പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. പൊന്നാനി മരക്കടവ് സ്വദേശി സക്കീറിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കിയില്ല.
ഇതോടെ മടങ്ങി പോയ യുവാവ് വീണ്ടും കത്തിയും ആയി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങുകയായിരുന്നു .സംഭവത്തില്‍ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ചയിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: