ന്യൂദല്‍ഹി:പി വി അന്‍വറിനെതിരെ മാത്രം അന്വേഷണം നടത്താന്‍ വേണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല.
സ്വകാര്യ വ്യക്തികള്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തില്‍ അടുത്ത നടപടി സ്വീകരിക്കും. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ അന്‍വര്‍ പരാതി നല്കിയാല് അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന് വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് വനിതാ കമ്മീഷന് അംഗവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. അവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.നമുക്ക് നിയമങ്ങളുണ്ടെന്നും എന്നാല്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെങ്കില്‍ ആളുകളുടെ ഇടയില്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: