ഗുവാഹത്തി : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി. അസമിലെ രംഗിയ സ്വദേശി റജീനയാണ് ഇസ്ലാമിലെ അനാചാരങ്ങൾ കണ്ട് മനം മടുത്ത് ഹിന്ദുമതം സ്വീകരിച്ചത് .ഏറെ നാളായി സനാതനധർമ്മം സ്വീകരിക്കാനുള്ള ആഗ്രഹത്തിലായിരുന്നു റജീന ബീഗം .
ജുഗൽ ചന്ദ്ര ദേവ് ഗോസ്വാമിയുടെ ആത്മീയ മാർഗനിർദേശത്തോടെ നാഗോണിലെ വിശുദ്ധ ശ്രീ ശ്രീ ജഖലബന്ധ സത്രത്തിലായിരുന്നു പരിപാടി. ഹവനം ഉൾപ്പെടെയുള്ള ആചാരപരമായ ഹൈന്ദവ ആചാരങ്ങളെ തുടർന്നാണ് ഘർ വാപ്സി പരിപാടി നടത്തിയത്. 1100 ഓളം പേരാണ് ഇവിടെ എത്തി സനാതനധർമ്മം സ്വീകരിച്ചിരിക്കുന്നത് .അതേസമയം യുവതിയെ സഹായിക്കാൻ ഇറങ്ങിയതിന്റെ പേരിൽ തനിക്ക് നേരെ ആക്രമണ ശ്രമം നടന്നതായി ജുഗൽ ചന്ദ്ര ദേവ് ഗോസ്വാമി പറഞ്ഞു.
‘ ഗുവാഹത്തി സന്ദർശിക്കാമോ എന്ന് ചോദിച്ച് എനിക്കൊരു കോൾ വന്നു. ഞാൻ സമ്മതിച്ചു . അതിനുശേഷം വിശ്വഹിന്ദു പരിഷത്തിൽ നിന്നുള്ള ഒരു സുഹൃത്തിനൊപ്പം ഞാനും പെൺകുട്ടിയെ കാണാൻ രംഗിയ സന്ദർശിച്ചു എന്നാൽ പെൺകുട്ടിയെ കാണാൻ ഞങ്ങൾ എത്തുമെന്നറിഞ്ഞ് ചിലർ ഞങ്ങളെ പിന്തുടർന്നു . എന്നാൽ ഭാഗ്യവശാൽ ഞങ്ങൾ അന്ന് രക്ഷപെട്ടു. തുടർന്ന് യുവതിയോട് കോടതിയിൽ സത്യവാങ്മൂലം നൽകാൻ പറഞ്ഞു . അതിനു ശേഷമാണ് ചടങ്ങുകൾ നടത്തിയത് ‘ – ജുഗൽ ചന്ദ്ര ദേവ് ഗോസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: