ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് കാമ്പെയ്ൻ ശക്തമായി നടത്തിവരികയാണ്. മെമ്പർഷിപ്പ് കാമ്പയിനിൽ 10 കോടി അംഗങ്ങളാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടിയിൽ ഇതിനകം 18 കോടി അംഗങ്ങളുണ്ട്.
ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിൽ മുൻപന്തിയിലുള്ളത്. ഇതുവരെ 4 കോടി പേരാണ് പുതുതായി പാർട്ടിയിൽ അംഗത്വം എടുത്തത് . രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ പുതിയതും പഴയതുമായ അംഗങ്ങളെ സംയോജിപ്പിച്ച് ഏകദേശം 2 കോടി അംഗങ്ങളാക്കുക എന്നതാണ് ലക്ഷ്യം. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 1 കോടി അംഗങ്ങൾ യുപിയിൽ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിൽ 1.5 കോടി അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതുവരെ ഒരു കോടി പേർ അംഗത്വം എടുത്തിട്ടുണ്ട് . ഒന്നരക്കോടി അംഗസംഖ്യ പൂർത്തിയാക്കിയാൽ രണ്ട് കോടി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.ബീഹാറിൽ ഇതുവരെ 30 ലക്ഷത്തോളം പേരാണ് പാർട്ടിയിൽ ചേർന്നത് .
രാജസ്ഥാനിൽ ഇതുവരെ 25 ലക്ഷം പേരാണ് പാർട്ടിയിൽ ചേർന്നത് . അസമിൽ 42 ലക്ഷം പേരും, തെലങ്കാനയിൽ 9 ലക്ഷം പേരും , ഛത്തീസ്ഗഡിൽ 19 ലക്ഷം പേരും പാർട്ടിയിൽ ചേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: