Marukara

കേരളത്തനിമയോടെ ‘ഓം’ ഓണം ആഘോഷിച്ചു

Published by

ലോസ് ആഞ്ചലസ്: ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (‘ഓം’)വിപുലമായ രീതിയില്‍ കേരളത്തനിമയോടെ ലോസ് ആഞ്ചലസിലുള്ള സനാതന ധര്‍മ അമ്പലത്തില്‍ ഓണം ആഘോഷിച്ചു. മലയാളികളുടെ തനിമയും പാരമ്പര്യവും ഒട്ടും ചോര്‍ന്നു പോകാതെയുള്ള ആഘോഷം ഓണത്തിന്റെ വളരെ മധുരമായ അനുഭവം സമ്മാനിച്ചു.
താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിയേയും വാമനനെയും ആനയിച്ചു കൊണ്ടുള്ള ശോഭായാത്രയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം.
വാമനനായി പാര്‍ഥിവ് മേനോനും, മഹാബലി ആയി വിമല്‍ ഘോഷും എത്തി. ഓമിന്റെ ഭാരവാഹികള്‍ ഭദ്ര ദീപം കൊളുത്തി,ദേവാങ് കൃഷ്ണന്‍കുട്ടി പ്രാര്‍ത്ഥന ചൊല്ലി. പ്രസിഡന്റ് സുരേഷ് ഇഞ്ചൂര്‍ സ്വാഗതം പറഞ്ഞു. ആതിര സുരേഷിന്റെ നേതൃത്വത്തില്‍ രശ്മി നായര്‍ , രഞ്ജിനി ജനാര്‍ദനന്‍, അനുപമ കുളപ്പുറ്റില്‍, വിധു അജിത്, സീമ നായര്‍, ബിനു കമല്‍,അപര്‍ണ വിജീഷ്, ശീതള്‍ അയ്യത്താന്‍, സുപര്ണ, സംഗീത സതീശന്‍, ധന്യ ഹരി എന്നിവര്‍ തിരുവാതിരക്കു ചുവടുവെച്ചു.
ബാലന്‍ പണിക്കര്‍, വിനോദ് ബാഹുലേയന്‍, രഘു അരങ്ങാശ്ശേരി, ഗൗരി, പ്രീതി, രാം പ്രസാദ് എന്നിവര്‍ ചേര്‍ന്ന് മാവേലിയെ വരവേറ്റ് ഓണപ്പാട്ടുകള്‍ പാടി. വിധു, ആര്യ, ആദിത്യ,വിഹാന്‍, രശ്മി എന്നിവര്‍ ഭരതനാട്യവും സിന്ധു പിള്ളൈ, കവിത നായര്‍, പാര്‍വതി ശശിധരന്‍ എന്നിവര്‍ മോഹിനി ആട്ടവും കാഴ്ചവെച്ചു. സഞ്ജന സുനില്‍(ഭരത നാട്യം), ആകര്‍ഷ് സുരേഷ് (മലയാള ഗാനം), ബിനു, പ്രീതി, സീമ , ധന്യ ,ടിന ,രശ്മി, സ്‌മേര, സെറ (സെമി കഌസിക്കല്‍ നൃത്തം), അദ്വൈത് നായര്‍(പിയാനോ) , ആര്‍ച്ചയും സംഘവും(സമൂഹ ഗാനം), സീതാറാം(സെമി കഌസിക്കല്‍ ഗാനം), നന്ദിക(നാടോടി് നൃത്തം), പാര്‍ഥിവ് മേനോന്‍ (സുഗതകുമാരിയുടെ കവിത), സചിത ശബരി(മോഹിനിയാട്ടം), ഐശ്വര്യ, സായി, വിനോദ് ബാഹുലേയന്‍ പാടിയ പഴയ മലയാള ഗാനം) എന്നിവരുടെ കലാപ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കി.
സ്വാമി അയ്യപ്പന്റെ പ്രകീര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലവും ഭക്തി നിര്ഭരവുമായ നടനത്തിലൂടെ കവിതാ മേനോന്‍, മഹി പാലിയത്, അഹ്‌വ്‌നി മേനോന്‍, വാണി കൃഷ്ണന്‍, അഹല്യ നായര്‍, ശ്രേയ പ്രവീണ്‍, പാര്‍ഥിവ് മേനോന്‍, ധ്യാന്‍ മേനോന്‍, ദേവന്‍ക് നായര്‍, മില പാലിയത്, തന്വിക മേനോന്‍ എന്നിവര്‍ സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ബാലന്‍ പണിക്കര്‍ ആലപിച്ച ദേവിയെ പ്രകീര്‍ത്തിക്കുന്ന ഗാനത്തോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തിരശീല വീണു, പദ്മനാഭ അയ്യര്‍ നന്ദി പറഞ്ഞു.
ഇരുപത്തൊന്നു വിഭവങ്ങള്‍ ഉള്ള വിഭവ സമൃദ്ധമായ സദ്യ ഏതാണ്ട് 650 ല്‍ അധികം പേര്‍ ആസ്വദിച്ചു. ജിജു പുരുഷോത്തമന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യ കേരളത്തില്‍ നിന്നും കൊണ്ട് വന്ന ഇളം തൂശനിലയില്‍ വിളമ്പിയത് സദ്യയുടെ മാറ്റ് കൂട്ടി.
സുരേഷ് ഇഞ്ചൂര്‍, സിന്ധു പിള്ളൈ, രഘു അരങ്ങാശ്ശേരി, രമാ നായര്‍, രവി വെള്ളത്തേരി, പദ്മനാഭ അയ്യര്‍, ഹരികുമാര്‍ ഗോവിന്ദന്‍, ശ്രീദേവി വാരിയര്‍, സുരേഷ് ബാബു, ബാബ പ്രണബ്, ഷിനു കൃഷ്ണരാജ്, രാജന്‍ നായര്‍, പ്രകാശ് സുരേന്ദ്രനാഥന്‍, സുകുമാരന്‍ തോപ്പില്‍, സന്ദീപ് അയ്യത്താന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: OnamOhm

Recent Posts