ന്യൂദൽഹി : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ ആക്രമണവുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മൂഡ) അഴിമതിയിൽ സിദ്ധരാമയ്യയുടെ പങ്കിനെ ഉയർത്തിക്കാട്ടിയാണ് വിമർശനം. മൂഡ കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്താൻ കർണാടക ലോകായുക്തയെ ചുമതലപ്പെടുത്തിയ ബംഗളൂരു കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് പൂനവല്ലയുടെ പ്രതികരണം.
മുഖ്യമന്ത്രി അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയെന്ന് ബിജെപി നേതാവ് ആരോപിച്ചു. ആദ്യം നിങ്ങൾ അഴിമതി ചെയ്യും, എന്നിട്ട് ധിക്കാരപരമായ മനോഭാവം കാണിക്കും. ഇതിന് സത്യമെന്നോണമാണ് അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മൂഡ അഴിമതി ആരോപണങ്ങൾക്കിടയിൽ സിദ്ധരാമയ്യയോട് രാജിവെക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യവുമായി പൂനവല്ല രാഹുൽ ഗാന്ധിയെയും വിമർശിച്ചു. സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെടുമോയെന്ന് രാഹുൽ ഗാന്ധി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം 56 കോടിയുടെ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചു. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മൈസൂരു ലോകായുക്ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: