ന്യൂദല്‍ഹി: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനെ പിന്തള്ളി ഭാരതം മൂന്നാമത് എത്തി. യുഎസും ചൈനയും ആണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. ഏഷ്യന്‍ പവര്‍ ഇന്‍ഡക്‌സില്‍ (എപിഐ) 100ല്‍ 39.1 പോയിന്റാണ് ഭാരതം നേടിയത്.
അഞ്ചാം സ്ഥാനത്തായിരുന്നു റഷ്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ടിമോര്‍ ആദ്യമായി പട്ടികയില്‍ ഉള്‍പ്പെട്ടു. ഓസ്‌ട്രേലിയയിലെ ലോവ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് എപിഐ പുറത്തിറക്കിയത്.
ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനത്തെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങാണ് ഏഷ്യന്‍ പവര്‍ ഇന്‍ഡക്‌സ്. 2018ലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 27 രാജ്യങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിക്കുക. സൈനിക ശേഷി, പ്രതിരോധം, നയതന്ത്രം, സാംസ്‌കാരിക സ്വാധീനം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് റാങ്കിങ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യക്ക് ഇക്കുറി 2.8 പോയിന്റ് വര്‍ദ്ധനയുണ്ട്. ഒന്നാം സഥാനത്തുള്ള അമേരിക്കയ്‌ക്ക് 1 പോയിന്റ് വര്‍ദ്ധനയാണുള്ളത്.
സാമ്പത്തിക വളര്‍ച്ച, ഭാവി വികസനശേഷി, നയതതന്ത്ര സ്വാധീനം എന്നീ ഘടകങ്ങളാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന് ലോവി ഇന്‍സ്റ്റിട്ട്യൂട്ട് വിലയിരുത്തി. ജനസംഖ്യയുടെ ശക്തിയും ആഭ്യന്തര ഉത്പാദനത്തിലെ കരുത്തും രാജ്യത്തിന് സഹായകരമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ആഗോളതലത്തിലുണ്ടാക്കിയ സ്വീകാര്യതയും ചേരിചേരാ നിലപാടും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: