Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിനയവും ക്ഷമയുമുള്ള മനസാണു വേണ്ടത്,മക്കള്‍ക്കായി: … അമ്മയുടെ ഉപദേശങ്ങള്‍

Janmabhumi Online by Janmabhumi Online
Sep 27, 2024, 06:28 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

 

എല്ലാത്തിന്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണ്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നത്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടത്.

ലോകം യുദ്ധക്കളമായി മാറിയിരിക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍. ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീട് ഭിന്നിച്ചു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും.

സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കുന്നു. മുന്നോട്ടുള്ള നീക്കങ്ങള്‍ എങ്ങനെയെന്നു പറയാന്‍ വയ്യ. അതിനാല്‍, മക്കള്‍ പരസ്പരം ക്ഷമയും സ്‌നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.

ഇന്നു നമ്മള്‍ ബന്ധങ്ങളുടെ പേരില്‍ ബന്ധനസ്ഥരായിരിക്കുന്നു. ബന്ധങ്ങള്‍ വേണ്ട എന്നല്ല, പക്ഷേ, ബന്ധങ്ങളില്‍ ചെന്നുപെടുമ്പോള്‍, ആ വസ്തുവിനോ വ്യക്തിക്കോ നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം നാം വ്യക്തമായി മനസ്സിലാക്കണം. പരസ്പരം അറിഞ്ഞുള്ള ബന്ധമായാല്‍ മാത്രമേ യഥാര്‍ത്ഥ സ്‌നേഹം ഉടലെടുക്കൂ. വ്യക്തിയോടായാലും ലോകവസ്തുക്കളോടായാലും അതുമായി നമുക്കുള്ള ബന്ധം കൂടുവാനോ കുറയുവാനോ പാടില്ല.

സാധാരണ പറയാറുണ്ട്, ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന്. എന്നാല്‍ ഇതല്ല ശരി. ‘ഞാന്‍ സ്‌നേഹമാണ്, സ്‌നേഹസ്വരൂപമാണ്’ ഇതാണു വാസ്തവം. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നുപറയുമ്പോള്‍, അവിടെ ‘ഞാന്‍’ വരുന്നു, ‘നീ’ വരുന്നു. ഇതിനിടയില്‍ സ്‌നേഹം ഞെരിഞ്ഞമരും.

നമ്മില്‍നിന്നു സകലരിലേക്കും ഒഴുകുന്നതു സ്‌നേഹം മാത്രമായിരിക്കണം. സാഹചര്യങ്ങള്‍ക്ക് അതിന്റെ അളവിനെ കൂട്ടാനോ കുറയ്‌ക്കുവാനോ കഴിയില്ല. എല്ലാവരും സ്‌നേഹസ്വരൂപികളായിരിക്കാന്‍ പഠിക്കണം. അപ്പോള്‍ നമ്മളില്‍നിന്നു നന്മ മാത്രമേ ഉണ്ടാവൂ, ഉപദ്രവമുണ്ടാകില്ല. ഈ തത്ത്വത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടത്.

സ്വര്‍ണ്ണക്കൂട്ടിലെ, ചിറകു മുറിച്ച കിളിയെപ്പോലെ നാം മനസ്സാകുന്ന ജയിലില്‍ ബന്ധനസ്ഥരാണ്. പേരും പെരുമയും പ്രശസ്തിയും സ്ഥാനമാനങ്ങളും ധനവുമാകുന്ന ചങ്ങലകളാല്‍ നാംബന്ധിക്കപ്പെട്ടിരിക്കുന്നു. ആ ചങ്ങലകളാകട്ടെ മനോഹരങ്ങളായ പുഷ്പങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇവിടെ സ്വാതന്ത്ര്യമല്ല പ്രശ്നം, നമ്മെ ബന്ധിച്ചിരിക്കുന്ന ആ കെട്ട് എങ്ങനെ പൊട്ടിക്കണം എന്നതാണ്. അതിന്, ബന്ധിച്ചിരിക്കുന്ന ചങ്ങലകളെ ചങ്ങലയായിത്തന്നെ കാണണം; പുഷ്പങ്ങളായി കാണരുത്.

പുഷ്പാലങ്കാരങ്ങള്‍ പുറമേക്കു മാത്രമേയുള്ളൂ. അല്പം ശ്രദ്ധിച്ചു നോക്കിയാല്‍, പുഷ്പങ്ങള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്ന ചങ്ങല കാണുവാന്‍ സാധിക്കും. ജയിലിനെ ജയിലായി കാണണം, വീടായി കാണരുത്. എങ്കില്‍ മാത്രമേ, സ്വാതന്ത്ര്യത്തിനായി മനസ്സ് ആവേശത്തോടെ കുതിക്കൂ, ലക്ഷ്യത്തിലെത്തൂ.

ഈശ്വരകൃപയ്‌ക്ക് അര്‍ഹരാകണമെങ്കില്‍ സഹജീവികളോടു കാരുണ്യം വേണം

ധനം സമ്പാദിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ആ പണം നമുക്കും ലോകത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍കൂടി നമ്മള്‍ ശ്രദ്ധിക്കണം. കഷ്ടപ്പെടുന്നവര്‍ക്ക് ദാനം ചെയ്താല്‍ അതിന്റെ പുണ്യം ഭാവിയിലും നമ്മുടെ കൂടെയുണ്ടാകും. ഏറ്റവും ആവശ്യമുള്ള സമയത്ത് നമുക്കും സഹായം വന്നുചേരാന്‍ ഇത്തരം സദ്കര്‍മ്മം സഹായിക്കും. നമ്മളില്‍ പലരും ദാനധര്‍മ്മങ്ങളില്‍ പിശുക്കു കാട്ടുന്നവരാണ്. തീര്‍ത്ഥാടനത്തിനു പോകുമ്പോള്‍ ഭിക്ഷക്കാര്‍ക്കു ദാനം നല്‍കാന്‍ പണം കരുതും. കഴിയുന്നതും ചെറിയ നാണയങ്ങളാവും മാറ്റിവയ്‌ക്കുന്നത്. സ്വാര്‍ത്ഥത നിറഞ്ഞ മനസ്സിന്റെ സ്വാര്‍ത്ഥത കുറയ്‌ക്കുക എന്നതാണു ദാനത്തിന്റെ ലക്ഷ്യം. സാധുക്കള്‍ക്ക് ആവശ്യമുള്ളതു ലഭിക്കുകയും ചെയ്യും. പക്ഷേ അവിടെയും നമ്മള്‍ പിശുക്കുകാണിക്കും.

എത്ര സമ്പത്തുണ്ടായാലും അതൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. കഷ്ടപ്പെടുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതിനു പ്രയോജനപ്പെടുന്ന സമ്പത്താണ് യഥാര്‍ത്ഥ സമ്പത്ത്. ആളറിഞ്ഞും ആവശ്യമറിഞ്ഞും വേണം ദാനം ചെയ്യുവാന്‍. കുഴിമടിയനായ ഒരുവന് വെറുതെ ഭക്ഷണം നല്‍കുകയാണെങ്കില്‍, അദ്ധ്വാനം ഇല്ലാതെ രോഗങ്ങള്‍ പിടിപെട്ട് അയാള്‍ തനിക്കും ലോകത്തിനും ഒരു ഭാരമായിത്തീരും. വെറുതെ ഭക്ഷണം കിട്ടുന്ന സത്രങ്ങളുടെ മുന്നിലാണ് ഏറ്റവുമധികം മടിയന്മാരെ കാണാന്‍ കഴിയുക. ശ്രദ്ധയും വിവേകവുമില്ലാതെ ദാനം ചെയ്താല്‍ അത് നമ്മെത്തന്നെ ബാധിക്കും. അപരിചിതരായ യാചകര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാം, എന്നാല്‍ പണം കൊടുത്താല്‍ അതവര്‍ തെറ്റായരീതിയില്‍ ഉപയോഗിച്ചേക്കാം. അത് കള്ളോ, കഞ്ചാവോ വാങ്ങാനുപയോഗിച്ചെന്നിരിക്കും. അങ്ങനെയുള്ളവര്‍ക്ക് പണം നല്‍കുക വഴി തെറ്റുചെയ്യാന്‍ നമ്മളവര്‍ക്ക് അവസരം നല്‍കുകയാണു് ചെയ്യുന്നത്.

ആരോഗ്യം തീരെ നഷ്ടമായി, ജോലിചെയ്യാന്‍ ശേഷിയില്ലാത്തവര്‍, അംഗവൈകല്യം ബാധിച്ചവര്‍, അനാഥരായ കുട്ടികള്‍, ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍, ആരും നോക്കാനില്ലാതെ വിഷമിക്കുന്ന പ്രായംചെന്നവര്‍ ഇവരെയൊക്കെ നാം അറിഞ്ഞു സഹായിക്കണം. അതു നമ്മുടെ ധര്‍മ്മമാണ്. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പേരും പ്രശസ്തിയും ആകരുത് നമ്മുടെ ലക്ഷ്യം. പ്രതീക്ഷ കൂടാതെ ദാനം ചെയ്യാന്‍ കഴിയണം.

ഒരിക്കല്‍ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളും അനേകം അതിഥികളും അവിടുത്തെ വാര്‍ഷികാഘോഷ കലാപരിപാടികള്‍ ആസ്വദിക്കുകയായിരുന്നു. പെട്ടെന്നൊരാള്‍ പരിപാടി നടക്കുന്ന ഹാളിലെ എല്ലാ ഫാനുകളും ഓഫ് ചെയ്തു. ആ നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു അയാള്‍. അന്തേവാസികളില്‍ ഒരാള്‍ അയാളോടു ചോദിച്ചു, ”നിങ്ങള്‍ എന്തിനാണ് ഫാന്‍ ഓഫ് ചെയ്തത്? ഉഷ്ണം സഹിക്കാനാകാതെ എല്ലാവരും കഷ്ടപ്പെടുകയാണ്. ഫാനിട്ടാല്‍ അല്‍പമൊരാശ്വാസം ലഭിക്കുമായിരുന്നു.” വ്യാപാരി പറഞ്ഞു, ”ഈ വൃദ്ധസദനത്തിലെ എല്ലാ ഫാനുകളും ഞാന്‍ സംഭാവന ചെയ്തതാണ്. അതിലൊക്കെ എന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ഏതുസമയവും ഫാനുകള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരുന്നാല്‍ എന്റെ പേര് ആരും കാണുകയില്ല. ഞാന്‍ ദാനം ചെയ്ത കാര്യം ഇന്നത്തെ പരിപാടി കാണാനെത്തിയവര്‍ അറിയട്ടെ.” ഈ കഥയിലെ വ്യാപാരി ചെയ്ത ഇത്തരം ദാനത്തെ ദാനമെന്ന് വിളിക്കാനേ കഴിയില്ല.

പ്രശസ്തിക്കോ മറ്റു സ്വാര്‍ത്ഥലാഭങ്ങള്‍ക്കോ ദാനം ചെയ്യുമ്പോള്‍ ആ ദാനം കച്ചവടമായി അധഃപതിക്കുന്നു. ദാനത്തിന്റെ പുണ്യം പോലും നഷ്ടപ്പെടാനേ ഇത്തരം മനോഭാവം ഉപകരിക്കൂ. ദാനം ചെയ്യുമ്പോള്‍ അത് ഈശ്വരനെ സേവിക്കാനുള്ള അവസരമായി കരുതണം. ദാനം സ്വീകരിക്കുന്നവരോട് ആദരവോടെ വേണം ദാനം ചെയ്യുവാന്‍. അവരില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയണം. സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരോടുള്ള അലിവുമായിരിക്കണം ദാനത്തിനും സേവനത്തിനുമുള്ള പ്രചോദനം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പ്രാര്‍ത്ഥനയോടൊപ്പം നല്ല കര്‍മ്മം കൂടി ചെയ്യണം.

ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യത മാത്രം പോരാ. സ്വഭാവസര്‍ട്ടിഫിക്കറ്റു കൂടി ഹാജരാക്കണം. അതുപോലെ, ഈശ്വരകൃപയ്‌ക്ക് അര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രം പോരാ, സഹജീവികളോടുള്ള കാരുണ്യവും വേണം. മറ്റുള്ളവരില്‍ ഈശ്വരനെ കണ്ട്, സ്വയം ത്യാഗം സഹിച്ചും സ്വാര്‍ത്ഥമായ പ്രതീക്ഷകളില്ലാതെയും ദാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ഏറ്റവും മഹത്തരമാണ്.

Tags: Mata Amrithanandamayi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതാനന്ദമയി മഠത്തില്‍ ഗീതാജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്ര പ്രദര്‍ശനം കാണുന്ന മാതാ അമൃതാനന്ദമയി ദേവി
Kollam

അമൃതപുരിയില്‍ ഗീതാജയന്തി ആഘോഷം

Kollam

കൊല്ലം വീഥികളില്‍ മഴവില്ലഴക് (photos)

Kerala

ഈശ്വരന്റെ കരുണാരൂപം: ഡോ. മോഹന്‍ ഭാഗവത്

Kerala

ലോക നേതൃ പുരസ്‌കാരം അമ്മയ്‌ക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും ആദരവും സംരക്ഷിക്കപ്പെടണം: ഉപരാഷ്‌ട്രപതി

ആറ് വയസുകാരിയെ മൂന്നാം ഭാര്യയാക്കാൻ 45 കാരൻ : 9 വയസ് വരെ കാത്തിരിക്കണമെന്ന് താലിബാൻ

അപകടമുണ്ടായ പത്തനംതിട്ടയിലെ പാറമടയുടെ പ്രവര്‍ത്തനം നിരോധിച്ചു, തെരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിക്കും

ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉരുകാൻ തുടങ്ങും ; അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചേരുവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഈ രേഖകൾ ആവശ്യമാണ് ; യുഐഡിഎഐ പുതിയ പട്ടിക പുറത്തിറക്കി

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies