കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായി വിമര്‍ശിച്ച പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്ക് പിന്തുണയുമായി സിപിഎം സൈബര്‍ ഗ്രൂപ്പ് പോരാളി ഷാജി . ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
സിപിഎമ്മിന് 220 എംഎല്‍എമാരും 32 എംപിമാരും ഉണ്ടായിരുന്നു.എന്നാല്‍ ബംഗാളില്‍ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണ്.
അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നാണ് പോരാളി ഷാജിയുടെ ആവശ്യം. നേതാക്കളില്‍ ഏതാണ്ട് എല്ലാവരും ഇപ്പോഴും സിപിഎമ്മില്‍ തന്നെ ഉണ്ട്. അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
നേതാക്കള്‍ അല്ല പാര്‍ട്ടി.അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും പോരാളി ഷാജി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: