തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച തന്നെ ശമ്പളം ലഭിച്ചു. നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ല്‍ ഏറെ പേര്‍ക്കാണ് നേരത്തെ ശമ്പളം കിട്ടിയത്.
ട്രഷറിയുടെ ഭാഗത്ത് ഗുരുതര പിഴവാണ് ഉണ്ടായത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബദ്ധത്തില്‍ ട്രഷറി ഓഫീസര്‍ ഒപ്പിട്ടെന്നാണ് വിശദീകരണം.
സെക്രട്ടറിയേറ്റ് സബ് ട്രഷറിയില്‍ നിന്നാണ് ശമ്പളം മാറുന്നത്. മാസത്തിലെ ആദ്യ പ്രവര്‍ത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടുന്നത്.ട്രഷറിയുടെ ഭാഗത്ത് നിന്നുളള ഗുരുതര പിഴവ് മൂലം നാല് ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: