ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സിന് ശേഷം ഗുസ്തി താരം ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തില്ലെന്നും പകരം തന്റെ അയോഗ്യതയ്‌ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയായിരുന്നെന്നും ലണ്ടന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് കുറ്റപ്പെടുത്തി. തന്നെയാണ് അയോഗ്യനാക്കിയിരുന്നെങ്കില്‍ രാജ്യത്തോട് മുഴുവന്‍ താന്‍ മാപ്പ് പറയുമായിരുന്നുവെന്ന് യോഗേശ്വര്‍ പറഞ്ഞു. ഏറെ പ്രചാരം കിട്ടിയ ഒരു ദുരനുഭവം വിനേഷ് കൈകാര്യം ചെയ്ത രീതിയില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
വിനേഷ് തന്റെ ഒളിമ്പിക് അയോഗ്യതയെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുന്നതില്‍ വരെ വിനേഷ് പോയി, പഞ്ചായത്ത് ആജ്തക് ഹരിയാന 2024 പരിപാടിയില്‍ സംസാരിക്കവെ യോഗേശ്വര്‍ പറഞ്ഞു.
ഭാരം ഒരു ഗ്രാമില്‍ കൂടുതലാണെങ്കില്‍പ്പോലും ഒളിമ്പിക്‌സില്‍ താരങ്ങളെ അയോഗ്യരാക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് . അത് നിയമപരമായ അയോഗ്യതയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.’ യോഗേശ്വര്‍ പറഞ്ഞു.
ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെതിരെയും പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെയും വിനേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗേശ്വരിന്റെ പരാമര്‍ശം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: