ന്യൂദൽഹി : രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കും. പ്രദേശത്ത് നിയോഗിച്ചിരിക്കുന്ന സൈനികരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു.
ഈ സന്ദർശനത്തോടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ പ്രസിഡൻ്റായി മുർമു മാറും.
മുൻ രാഷ്‌ട്രപതിമാരായ എപിജെ അബ്ദുൾ കലാം, രാംനാഥ് കോവിന്ദ് എന്നിവരും സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്. 2004 ഏപ്രിലിൽ കലാം സന്ദർശിച്ചപ്പോൾ 2018 മേയിൽ കോവിന്ദ് ബേസ് ക്യാമ്പിലേക്ക് സന്ദർശനം നടത്തി.
കാരക്കോറം പർവതനിരയിൽ ഏകദേശം 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പർവ്വത നിര സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന സൈനികവൽക്കരിക്കപ്പെട്ട മേഖലയായി ഇത് അറിയപ്പെടുന്നു. ഇവിടെ സൈനികർക്ക് കനത്ത മഞ്ഞുവീഴ്ചയും ഉയർന്ന കാറ്റുമാണ് നേരിടേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: