India

കര്‍ണ്ണാടകയിലെ ആദ്യ കഴുതപ്പുലി സങ്കേതം ബെളഗാവിയില്‍

Published by

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കഴുതപ്പുലി (ഹൈന)സങ്കേതം ബെളഗാവിയില്‍ ആരംഭിക്കും. നിലവില്‍ മൈസൂരു മൃഗശാല പോലുള്ള സ്ഥലങ്ങളില്‍ ചെന്നായകള്‍, കൃഷ്ണമൃ

ഗങ്ങള്‍ എന്നിവയ്‌ക്കൊപ്പമാണ് കഴുതപ്പുലികളെയും സംരക്ഷിച്ചിട്ടുള്ളത്. ഏറെ സവിശേഷതയുള്ള മൃഗമാണ് കഴുതപ്പുലി.

ഇക്കാരണത്താല്‍ തന്നെ ഇവയ്‌ക്ക് പ്രത്യേക ആവാസവ്യവസ്ഥ ഒരുക്കേണ്ടത് ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖന്ധ്രെ പറഞ്ഞു.

ബെളഗാവി, ഗോകക്ക് താലൂക്കുകളുടെ അതിര്‍ത്തിയില്‍ ഏകദേശം 120ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനം ഹൈന സങ്കേതമായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിനു നല്‍കിയതായി മന്ത്രി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന കഴുതപ്പുലികളുടെ സംരക്ഷണത്തിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബാഗല്‍കോട്ട്, ബിദര്‍, ധാര്‍വാഡ്, കോപ്പാള്‍, തുമകുരു, ഗദഗ്, ബെളഗാവി എന്നിവിടങ്ങളിലെ ഹൈനകളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഗംഗാവതി, തവരഗേര, യെ
ലബുര്‍ഗ എന്നിവിടങ്ങളില്‍ ഹൈന സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കാന്‍ 2021-ല്‍ കോപ്പാള്‍ ജില്ലാ ഭരണകൂടം സമാനമായ ശ്രമം നടത്തിയിരുന്നു. എന്നാല്‍, വനം വകുപ്പ്
ഇത് നിരസിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by