കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളില്‍ നടന് സിദ്ദിഖിനെ മാത്രം അടപടലം പൂട്ടി അന്വേഷണ ശേഷി പ്രകടിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തില്‍ സംശയമുന്നയിച്ച് ഒരു വിഭാഗം.
എംഎല്‍എ മുകേഷും രഞ്ജരത്തും അടക്കം പീഡന പരാതിയില്‍ പ്രതികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്താതിരിക്കുകയും അതുവഴി മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ സിദ്ദിഖിനെ മാത്രം ലക്ഷ്യം വയ്ക്കുന്നതില്‍ രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
സിദ്ദിഖിന്റെ യുഡിഎഫ് പശ്ചാത്തലമാണ് ഒരു കാരണം. മറ്റൊന്ന് അമ്മ ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നതാണ്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പുലര്‍ത്തിയ നിലപാടും സിദ്ദിഖിനെ ഒറ്റപ്പെടുത്താന്‍ ഡബ്ള്യുസിസിയെപ്പോലുള്ള സംഘടനകള്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലീം ന്യൂനപക്ഷ സമുദായമായതിനാലാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന വ്യാഖ്യാനവും ചില കോണുകളില്‍ നിന്ന് ഉയരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തു വന്നതിനുശേഷമുള്ള ആരോപണങ്ങളില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തെ സിദ്ദിഖിനെ ഉദാഹരിച്ച് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് യു.ഡി. എഫ് അനുഭാവി എന്ന നിലയ്ക്ക് ഇതിന് സിദ്ദിഖ് പാത്രമാവുകയും ചെയ്തു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാരിനു വേണ്ടിയ ഹാജരായ അഭിഭാഷകന് സ്വീകരിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഇട്ട് നല്കിയ എഫ്ഐആറിനു പുറത്ത് മുന്‍കൂര്‍ ജാമ്യം നിരാകരിക്കാന്‍ കോടതിയും തയ്യാറായി. സുപ്രീംകോടതിയിലും സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജിയുമായി എത്തിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: