വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഇറാനില്‍ നിന്നുള്ള വധഭീഷണിയെക്കുറിച്ച് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് (ഒഡിഎന്‍ഐ) ചൊവ്വാഴ്ചയാണ് ട്രംപിനെ അറിയിച്ചത്.
ഇറാന്റെ ശ്രമങ്ങള്‍ അമേരിക്കയെ അസ്ഥിരപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറച്ച് മാസങ്ങളായി ഇറാന്റെ ഭീഷണി വര്‍ധിച്ചുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപിനെ സംരക്ഷിക്കാനും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനും യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപിന്റെ സംഘം പറഞ്ഞു.
അമേരിക്കന്‍ കാര്യങ്ങളില്‍ ഇടപെടുന്നെന്ന ആരോപണം ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. പ്രചാരണത്തിനിടയില്‍ രണ്ടുതവണ ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു. ജൂലൈ 13 ന് പെന്‍സില്‍വാനിയയിലെ ബട്ലറിലെ റാലിക്കിടെ ഒരാള്‍ വെടിയുതിര്‍ത്തപ്പോള്‍ ട്രംപിന്റെ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 15ന് ഫ്‌ളോറിഡയിലെ ഗോള്‍ഫ് കോഴ്സില്‍ വച്ചും ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് പരാജയപ്പെടുത്തുകയായിരുന്നു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: