അയോദ്ധ്യ: ഉത്തരാഖണ്ഡില്‍ നെയ്‌തെടുത്ത ശുഭ്രവസ്ത്രങ്ങള്‍ അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തരാഖണ്ഡിന്റെ സാംസ്‌കാരികത്തനിമയുടെ അടയാളമാണ് കൈകളാല്‍ തുന്നിയെടുത്ത വസ്ത്രങ്ങളെന്ന് അയോദ്ധ്യയില്‍ സമര്‍പ്പിച്ചതിന് ശേഷം ധാമി പറഞ്ഞു.
ഡെറാഡൂണിലെ കരകൗശലത്തൊഴിലാളികള്‍ നെയ്‌തെടുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് തിങ്കളാഴ്ച രാംലല്ല ഭക്തര്‍ക്ക് ദര്‍ശനമേകിയത്. ഇത് ഉത്തരാഖണ്ഡിലെ ജനതയ്‌ക്ക് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലയുടെയും സമര്‍പ്പണത്തിന്റെയും അധ്വാനത്തിന്റെയും അടയാളമാണ് ഈ വസ്ത്രങ്ങള്‍. ഭക്തിയോടെ വ്രതധാരികളായ നെയ്‌ത്തുകാരാണ് ഉടയാടകള്‍ തീര്‍ത്തത്. സംസ്ഥാനത്തെ പ്രാദേശിക കരകൗശല മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ ഉദ്യമമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക