ന്യൂദല്‍ഹി: കൊച്ചിയിലെ മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ആര്. ഗവായ്.
മരടിലെ പൊളിച്ച ഫ്ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള കേസുകള്‍ ഇപ്പോള്‍ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിന് ജസ്റ്റിസ് ബി.ആര്. ഗവായ് ആണ് നേതൃത്വം നല്‍കുന്നത്. ഇന്നലെ ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ബി.ആര്. ഗവായിയുടെ ഈ നിരീക്ഷണം.
തീരദേശപരിപാലന നിയമം ലംഘിച്ചതിന് നാല് വന്‍കിട ഫ്ളാറ്റ് സമുച്ചയങ്ങളാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2020 ജനുവരി 11, 12 തീയതികളില്‍ പൊളിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നത്. ഹോളി ഫെയ്ത് എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ജെയിന് കോറല്‍ കോവ്, ആല്‍ഫ സെറിന്‍ എന്നീ വന്‍കിട ഫ്ളാറ്റുകളാണ് പൂര്‍ണമായി പൊളിച്ചു നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: