മഞ്ചേരി: സൂപ്പര്‍ലീഗില്‍ കണ്ണൂര്‍ വാരിയേഴ്സ് മലപ്പുറം എഫ്സിയെ അവരുടെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്നലത്തെ വിജയം. കണ്ണൂരിന് വേണ്ടി ക്യാപ്റ്റന്‍ അഡ്രിയാനും അസിയറും ഒരോ ഗോള്‍ നേടിയപ്പോള്‍ മലപ്പുറം എഫ്സിക്ക് വേണ്ടി ഫസലുറഹ്മാന് ആശ്വാസ ഗോള്‍ കണ്ടെത്തി.
കളി തുടങ്ങിയ സമയം മുതല്‍ മലപ്പുറം എഫ്സിയുടെ ഭാഗത്ത് നിന്ന് കാര്യമായ ചലനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. കളിയുടെ മുഴുവന്‍ സമയവും കണ്ണൂര്‍ വാരിയേഴ്സ് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 15-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാനി സാഡ്രിയാനാറോ ശക്തമായ പ്രഹരത്തില്‍ മലപ്പുറത്തിന്റെ വല കുലുക്കി. മത്സരത്തിന്റെ 31-ാം മിനുറ്റില്‍ അസിയര്‍ ഉജ്വാലമായ രണ്ടാമത്തെ ഗോള്‍ നേടി.
തുടക്കം മുതല്‍ തന്നെ കണ്ണൂരിന്റെ ശക്തമായ ആക്രമണം തന്നെ ആയിരുന്നു പയ്യനാട് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മൈതാനത്തിന്റെ മദ്ധ്യത്തിലൂടെ ഗോളുകള്‍ക്കായുള്ള തീവ്രശ്രമങ്ങളാണ് കണ്ണൂരിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്റെ ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരുന്നത്. മലപ്പുറത്തിന്റെ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ഫസലുറഹ്മാന് എതിര് പ്രതിരോധ നിരയെ കബളിപ്പിച്ച് ശക്തമായ അടിയില്‍ കണ്ണൂരിന്റെ ഗോള്‍വല ഭേദിച്ചു.
ആദ്യ പകുതി 2-1കലാശിച്ചു. ഫസലുറഹ്മാന്റെ ഗോളില്‍ ആവേശംകൊണ്ട മലപ്പുറം ഫാന്‍സ് രണ്ടാംപകുതിയില്‍ കൂടുതല്‍ തിരിച്ചടികള്‍ പ്രതീക്ഷിച്ചു. പക്ഷെ തിരിച്ചുവരാനുള്ള മലപ്പുറത്തിന്റെ ഓരോ ശ്രമങ്ങളും കണ്ണൂര്‍ വിഫലമാക്കുന്ന കാഴ്ച്ചയാണ് കണ്ടത്. മലപ്പുറത്തിന്റെ ഗ്രിഗറിയുടെ ഫോര്മേഷന് പ്രബല്യത്തിലാക്കാനുള്ള ശ്രമങ്ങളായിരുന്നു. രണ്ടാം പകുതിയില്‍ നടന്നത്. എങ്കിലും കണ്ണൂരിന്റെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ അടിപതറുകയായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിച്ചു. സമനിലയിലേക്ക് കൊണ്ട് പോകുവാന്‍ പരിശീലകന് ഗ്രിഗറിയുടെ ശ്രമവും നടക്കാതെ വന്നതോടെ തുടര്‍ച്ചയായി മൂന്നാം മത്സരവും മലപ്പുറത്തിന് ജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: