ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ഡിഡിഎയ്‌ക്ക് അനുമതി നൽകി ഡൽഹി ഹൈക്കോടതി. എതിർത്ത് ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി കോടതി തള്ളി.
മാത്രമല്ല ഝാൻസി റാണിയുടെ പ്രതിമയുമായി ബന്ധപ്പെട്ട് കോടതിയിൽ വർഗീയ രാഷ്‌ട്രീയം നടത്തിയതിനും സിംഗിൾ ജഡ്ജിക്കെതിരെ അപലപനീയമായ വാദങ്ങൾ ഉന്നയിച്ചതിനും ഷാഹി ഈദ്ഗാ മാനേജ്‌മെൻ്റ് കമ്മിറ്റിയെ ഡൽഹി ഹൈക്കോടതി ശാസിച്ചു. മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ പറഞ്ഞ ചില വരികളിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നത് അഭിമാനകരമാണെന്നും കോടതി പറഞ്ഞു. ‘ ഞങ്ങൾ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു, നിങ്ങൾക്ക് ഒരു കാര്യമുണ്ട്. മതത്തിന്റെ അതിരുകൾ ഭേദിക്കുന്ന ഒരു ദേശീയ നായികയാണ് റാണി, ഹർജിക്കാരൻ (മസ്ജിദ് കമ്മിറ്റി) വർഗീയതയുടെ പേരിൽ ഭിന്നിക്കരുത്. നിങ്ങളുടെ നിർദ്ദേശം തന്നെ ഭിന്നിപ്പിക്കുന്നതാണ്.‘ കോടതി പറഞ്ഞു.
ഭൂമി നിങ്ങളുടേതാണെങ്കിൽ നിങ്ങൾ തന്നെ പ്രതിമ സ്ഥാപിക്കാൻ സ്വമേധയാ മുന്നോട്ടു വരേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. ഷാഹി ഈദ്ഗാഹിന് മുന്നിൽ ഝാൻസി രാജ്ഞിയുടെ പ്രതിമ സ്ഥാപിക്കുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് വാദത്തിനിടെ ഷാഹി ഈദ്ഗാ കമ്മിറ്റിയുടെ അഭിഭാഷകൻ വാദിച്ചു.ഇത്തരം വാദങ്ങൾ ഉന്നയിച്ചതിന് വ്യാഴാഴ്ചയ്‌ക്കകം മാപ്പു പറയണമെന്ന് ഷാഹി ഈദ്ഗാ മാനേജ്‌മെൻ്റ് കമ്മിറ്റിയോട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: