തിരുവനന്തപുരം: പളനിക്ഷേത്രത്തിലെ പ്രസിദ്ധമായ പഞ്ചാമൃത പ്രസാദത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ചേര്‍ക്കുന്നുവെന്ന് പ്രസ്താവിച്ച തമിഴ് സംവിധായകന്‍ മോഹന്‍ജിക്ക് അറസ്റ്റിന് ശേഷം കോടതി ജാമ്യം നല്‍കി.
തിരുച്ചിയിലെ തേഡ് ക്രിമിനല്‍ കോടതിയാണ് കേസില്‍ വാദം കേട്ട ശേഷം ജാമ്യം അനുവദിച്ചത്. വാറണ്ട് കൂടി നല്‍കാതെ മോഹന്‍ജിയെ അറസ്റ്റ് ചെയ്ത സമയപുരം പൊലീസിന്റെ നടപടിയെ ജഡ്ജി വിമര്‍ശിക്കുകയും ചെയ്തു. അത്രയ്‌ക്ക് അതീവ രഹസ്യമായാണ് സമയപുരം പൊലീസ് പ്രവര്‍ത്തിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ മോഹന്‍ജിയുടെ സംഘത്തില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കാരണം അറിയില്ലായിരുന്നു. പൊതുവേ തമിഴ്നാട്ടില്‍ ബിജെപി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇനി ഒരു അവസരം കൊടുത്താല്‍ അപകടമാണെന്നറിയുന്നതിനാലാണ് ഡിഎംകെ നിര്‍ദേശപ്രകാരം തന്നെ മോഹന്‍ജിയെ അറസ്റ്റ് ചെയ്തതെന്നറിയുന്നു. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയുള്ള വകുപ്പായ ഹിന്ദു റിലിജ്യസ് ആന്‍റഅ ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റിന്റെ ചുമതലയുള്ള ഡിഎംകെ മന്ത്രി ശേഖര്‍ ബാബുവും പളനി പഞ്ചാമൃതത്തെക്കുറിച്ച് വ്യാജവാര്‍ത്ത പരത്തിയാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇതും ഡിഎംകെ സര്‍ക്കാര്‍ ഹിന്ദു വിശ്വാസങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ്. കാരണം ഹിന്ദു വിശ്വാസങ്ങളുടെ പേരില്‍ നടത്തുന്ന ഓരോ വീഴ്ചകളിലും ശക്തമായി പ്രചാരണം അഴിച്ചുവിട്ട് ബിജെപി തമിഴ്നാട്ടില്‍ വളരുന്നത് തടയാനാണ് ഡിഎംകെയുടെ ശ്രമം.
പളനിക്ഷേത്രത്തിലെ പ്രസിദ്ധമായ പഞ്ചാമൃത പ്രസാദത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ചേര്‍ക്കുന്നുവെന്ന മോഹന്‍ജിയുടെ പ്രസ്താവന കേട്ടയുടന്‍ തിരുച്ചിയിലെ സമയപുരം മാരിയമ്മന്‍ ക്ഷേത്രത്തിലെ മാനേജരായ കവിയരശ് സമയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ജി ഈ വിവാദ പ്രസ്താവന നടത്തിത്. തിരുപ്പതിയിലെ പ്രസാദലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ചേര്‍ക്കുന്നുവെന്ന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തമിഴ്നാട്ടിലും ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടെന്നും പളനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് ചേര‍്ക്കുന്നുണ്ടെന്നും മോഹന്‍ജി പറഞ്ഞത്. ഈ അഭിമുഖം കേട്ടയുടന്‍ സമയപുരം മാരിയമ്മന്‍ ക്ഷേത്രത്തിന്റെ മാനേജന്‍ സമയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് പരാതി ഗൗരവമായെടുത്ത് മോഹന്‍ജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.. സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസില്‍ വാദം കേട്ട തിരുച്ചിയിലെ തേഡ് ക്രിമിനല്‍ കോടതി സ്വന്തം ജാമ്യത്തിലാണ് മോഹന്‍ജിയെ വിട്ടയച്ചത്. ദ്രൗപദി, രുദ്രതാണ്ഡവം, ബകാസുകരന്‍ എന്ന സിനിമകളുടെ സംവിധായകനാണ് മോഹന്‍ജി.
മോഹന്‍ജിയുടെ അറസ്റ്റിനെ അപലപിച്ച് ബിജെപി നേതാവ്
മോഹന്‍ജിയുടെ അതീവരഹസ്യമായ അറസ്റ്റിനെ ബിജെപി നേതാവ് അശ്വത്ഥാമന്‍ അപലപിച്ചിരുന്നു. ഭാര്യയെയോ കുടുംബാംഗങ്ങളെയോ അറിയിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഇത് സുപ്രീംകോടതി നിയമത്തിന് വിരുദ്ധമാണെന്നും അശ്വത്ഥാമന്‍ വിമര‍്ശിച്ചു. ഡിഎംകെയുടെ രഹസ്യ അജണ്ടയാണ് അറസ്റ്റെന്നും അശ്വത്ഥാമന്‍ പറയുന്നു.
എന്താണ് പഴനിയിലെ പഞ്ചാമൃത പ്രസാദം?
പ്രകൃതിയിലെ അഞ്ച് വിഭവങ്ങള്‍ ചേര്‍ത്തുള്ള പ്രസാദമാണ് പഞ്ചാമൃതപ്രസാദം.
പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതം പ്രസിദ്ധമാണ്. പഴം, കൽക്കണ്ടം, മുന്തിരിങ്ങ, നെയ്, തേൻ തുടങ്ങിയവ ചേർന്നതാണ് സ്വാദിഷ്ഠവും മധുരമൂറുന്നതുമായ പഞ്ചാമൃതം. ദണ്ഡായുധപാണിയുടെ ബിംബത്തിൽ എന്നും പഞ്ചാമൃതം അഭിഷേകം ചെയ്യുന്നു.
നവപാഷാണങ്ങൾ എന്ന ഒൻപതു സിദ്ധ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് പഴനി മുരുകന്റെ പ്രതിഷ്ഠ നിർമ്മിക്കാൻ ഭോഗമഹർഷി ഉപയോഗിച്ചത് അതിനാൽ ഈ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ സർവരോഗശമനിയായി ഭക്തർ കരുതുന്നു.
പ്രകൃതി നല്‍കുന്ന അഞ്ച് അമൃതങ്ങളായി ഇവയെ കരുതപ്പെടുന്നു. ഇവയ്‌ക്ക് ആത്മീയവീര്യവും ഔഷധവീര്യവും ഉണ്ടെന്ന് കരുതുന്നു. മുരുകനുള്ള ഒരു പരിശുദ്ധ പ്രസാദമാണിത്.
പളനിയിലെ പഞ്ചാമൃതത്തിന് ജിഐടാഗ്
ഈ പ്രസാദം കഴിക്കുന്ന മുരുകന്റെ ഭക്തര്‍ക്ക് ദിവ്യമായ അനുഗ്രഹവും ആത്മീയോര്‍ജ്ജവും ലഭിക്കുമെന്നാണ് വിശ്വാസം. പളനി കോവിലിന്റെ പുരോഹിതര്‍ അതിവശ്രദ്ധയോടെയും ഭക്തിയോടെയുമാണ് പ്രസാദം തയ്യാറാക്കുന്നത്. ജിഐ ടാഗ് (ഭൗമശാസ്ത്ര സൂചികാ പദവി) ലഭിച്ച തമിഴ്നാട്ടിലെ ആദ്യ ക്ഷേത്രപ്രസാദമാണ് പളനിയിലെ പഞ്ചാമൃത പ്രസാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക: