പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ യുഎസ് സന്ദർശനത്തെ അഭിനന്ദിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങൾ സാങ്കേതിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ മികച്ച പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ യുഎസിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനങ്ങൾ വളരെ പ്രോത്സാഹജനകവും ചരിത്രപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം വികസനത്തിന്റെ പുതിയ തലങ്ങൾ തുറക്കുമെന്നതിനാൽ രാജ്യത്തെ എല്ലാ ജനങ്ങളും ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശന വേളയിൽ യുഎസിലെ ഇന്ത്യൻ സമൂഹവും മോദിക് വൻ സ്വീകരണം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: