മാവ്ലി (രാജസ്ഥാന്): മേവാറിലെ മാവ്ലി നഗരത്തില്‍ മദ്രസയ്ക്ക് ഭൂമി അനുവദിച്ച മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി ഹിന്ദുസംഘടനകളുടെ ശക്തമായ പ്രതിഷേധ റാലിയെത്തുടര്‍ന്ന് റദ്ദാക്കി. കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരിക്കെയാണ് പട്ടണത്തില്‍ മദ്രസക്ക് അനധികൃതമായി ഭൂമി അനുവദിച്ചത്.
ആയിരക്കണക്കിനാളുകളാണ് ഇന്നലെ മാവ്ലിയിലെ പ്രതിഷേധ റാലിയില്‍ അണിനിരന്നത്. നഗരത്തില്‍ ചേര്‍ന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ എല്ലാ ജാതി സമുദായങ്ങളിലെയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ പങ്കെടുത്തു. സംന്യാസിമാരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മദ്രസക്ക് അനുവദിച്ച ഭൂമി റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: