കൗശംബി (ഉത്തര്‍പ്രദേശ്): വഖഫ് ബോര്‍ഡ് കൈയടക്കിവച്ചിരുന്ന 32 ഏക്കര്‍ ഭൂമി 74 വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ സര്‍ക്കാരിന് കൈമാറാന്‍ കൗശംബി ജില്ലാ കോടതി ഉത്തരവ്.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന തീരുമാനം. കൗശംബി ജില്ലയിലെ കദാധാം പ്രദേശത്തെ 32 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. 74 വര്‍ഷമായി കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നടന്നുവരികയായിരുന്നു. അന്വേഷണത്തിനൊടുവില്‍ വഖഫ് ബോര്‍ഡ് അവകാശപ്പെടുന്ന ഭൂമി വില്ലേജ് സൊസൈറ്റിയുടേതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി.
ഉത്തരവിനെത്തുടര്‍ന്ന് ഭൂമി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഖ്വാജ കടക് ഷായുടെ സ്വത്തിന്റെ കാര്യത്തില്‍ അന്നത്തെ അഡീ. ജില്ലാ മജിസ്ട്രേറ്റ് (ജുഡീഷ്യല്‍) ഭൂമി സര്‍ക്കാര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 1946ല്‍ ഭൂമി തങ്ങള്‍ക്ക് നല്‍കിയതെന്നാണ് വഖഫ് ബോര്‍ഡിന്റെ വാദം. അന്നുമുതല്‍ കേസ് നിലനില്‍ക്കുകയാണ്. ഭൂമി വില്ലേജ് സൊസൈറ്റിയുടേതാണെന്ന് 2022ല്‍ അന്നത്തെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (ജുഡീഷ്യല്‍) കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: