ന്യൂദല്‍ഹി: തെക്കന്‍ കൊറിയ ആസ്ഥാനമായ ഹ്യൂണ്ടായ് അവരുടെ ഇന്ത്യന്‍ ശാഖയെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പന യ്‌ക്ക് (ഐപിഒ) ഒരുങ്ങുകയാണ്. ഹ്യൂണ്ടായ്. ഇതിന് മുന്‍പ് എല്‍ഐസിയുടെ പേരിലായിരുന്നു ഈ റെക്കോഡ്. 2022ല്‍ പ്രാഥമിക ഓഹരി വില്‍പനയിലൂടെ എല്‍ഐസി പിരിച്ചെടുത്തത് 270 കോടി ഡോളറാണ്. സൗത്ത് കൊറിയയിലെ ഒരു ആഗോള ബ്രാന്‍റ് ഇന്ത്യന്‍ വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പന നടത്താന്‍ തുനിയുന്നത് അവര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഉള്ള വിശ്വാസത്തിന്റെ കൂടി സൂചനയാണ്. മാത്രമല്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിക്കും ഒരു ആഗോളക്കുതിപ്പിന് പാകമായിത്തുടങ്ങി എന്നതിന്റെ സൂചന കൂടിയാണിത്.
ഏകദേശം 300 കോടി ഡോളര്‍ (ഏകദേശം 25000 കോടി രൂപ) ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രാഥമിക ഓഹരി വില്‍പനയിലൂടെ പിരിച്ചെടുക്കാനാണ് ഹ്യൂണ്ടായ് ഇന്ത്യയുടെ തീരുമാനം. പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക് ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് ഹ്യൂണ്ടായ് ഇതിനുള്ള പേപ്പറുകള്‍ ഫയല്‍ ചെയ്തിരുന്നത്. ഇതോടെ ഒക്ടോബറോടെ ഹ്യൂണ്ടായ് ഇന്ത്യ ഓഹരികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കാനാണ് നീക്കം.
1800 കോടി ഡോളര്‍ മുതല്‍ 200 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിരിച്ചെടുക്കാനായിരുന്നു ഹ്യൂണ്ടായ് അവരുടെ കരട് പേപ്പറില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 300 കോടിക്ക് മാത്രമാണ് സെബി അംഗീകാരം നല്‍കിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള 14.2 കോടി ഓഹരികളാണ് വിപണിയില്‍ ഇറക്കുക. മാരുതി സുസുക്കി കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണക്കമ്പനിയാണ് ഹ്യൂണ്ടായ്. ഐപിഒയ്‌ക്ക് ഹ്യൂണ്ടായിയെ ഉപദേശിക്കുന്നത് കൊടക്, ജെപി മോര്‍ഗന്‍, സിറ്റി, എച്ച് എസ് ബിസി എന്നീ ബാങ്കുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: