തിരുവനന്തപുരം: വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതില്‍ ക്രമക്കേട് ഉണ്ടെന്ന സംശയത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരം അനുസരിച്ചാണ് ‘ഓപ്പറേഷന് വിസ്ഫോടന്‍’ എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വിവിധ സ്ഥലങ്ങളില്‍ ഒരേസമയം വിജിലന്‍സ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയത്. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ജില്ലാ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും നിലവില്‍ ലൈസന്‍സ് നേടിയ ചില സ്ഥാപങ്ങളിലുമായിരുന്നു പരിശോധന.
വൈകുന്നേരവും പലയിടങ്ങളിലും പരിശോധന തുടര്‍ന്നു. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും ചൊവ്വാഴ്ചത്തെ ഓപ്പറേഷന് വിസ്ഫോടനില്‍ പങ്കെടുത്തെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: