പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ പൊലിസ് കേസെടുത്തു. ആലത്തൂര്‍ തോണിപ്പാടത്ത് നടത്തിയ കാളപ്പൂട്ടിനെതിരെയാണ് കേസ്.
മാധ്യമ വാര്‍ത്തകള്‍ മുന്‍നിര്‍ത്തി പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് പൊലീസ് നടപടി. കാളയോട്ടം സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂര്‍ പൊലീസ് വെളിപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: