കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ നിയമിച്ചു. പ്രസിഡന്റ് അനുര ദിസനായകെയാണ് ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായി നിയമിച്ചത്.അധ്യാപികയും ആക്റ്റിവിസ്റ്റുമാണ് എന്‍പിപി എംപിയായ ഹരിണി അമരസൂര്യ.
കഴിഞ്ഞ ദിവസം മാര്‍ക്സിസ്റ്റ് ചായ് വുളള ജെ വി പി നേതാവ് അനുര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റ് അനുര കുമാര്‍ ദിസനായകെ (56) ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യക്കു മുമ്പാകെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ശ്രീലങ്കയുടെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ദിസനായകെ പറഞ്ഞു. ശ്രീലങ്കയുടെ ഉന്നമനത്തിന് അന്താരാഷ്ട്ര സഹകരണം വേണമെന്നും ദിസനായകെ പറഞ്ഞു.
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്. തുടര്‍ന്ന് രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: