തിരുവനന്തപുരം : മണക്കാട്ടുളള മാര്‍ജിന്‍ ഫ്രീ ഷൂ മാര്‍ക്കറ്റില്‍നിന്നു പണം കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ മിലന്‍, അതുല്യ എന്നിവരെയാണ് മണക്കാട്ടുളള കടയുടമയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷൂ വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ ദമ്പതികള്‍ കടയുടമയുടെ ശ്രദ്ധ തിരിച്ച ശേഷം മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 8300 രൂപ അപഹരിച്ച് കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കടയുടമ മോഷണ വിവരം മനസിലാക്കിയത്.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസും സി സി ടി വി പരിശോധിച്ചു. തുടര്‍ന്ന് ആക്കുളത്തെ ഷോപ്പിംഗ് മാളിനു സമീപം നിന്ന് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: