ലഖ്നൗ: ട്രെയിനപകടം ഉണ്ടാക്കാന്‍ പാളത്തില്‍ ബൈക്കിന്റെ ചക്രത്തിലുള്ള അലോയ് വീല്‍ കൊണ്ട് വെച്ച യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മുഹമ്മദ് അഫ്സാന്‍ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
ബൈക്ക് ചക്രത്തിനുള്ളിലെ അലോയ് വീല്‍ റെയില്‍വേ ട്രാക്കില്‍ മനപൂര്‍വ്വമാണ് മുഹമ്മദ് അഫ് സാന്‍ കൊണ്ടുപോയി വെച്ചത്. അതില്‍ തട്ടി ട്രെയിനെ പാളം തെറ്റിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. അടിക്കടി തീവണ്ടികള്‍ പാളം തെറ്റിക്കാനുള്ള ശ്രമം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം റെയില്‍വേ ട്രാക്കുകള്‍ വ്യാപകമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം റെയില്‍പ്പാതയില്‍ നിന്നും സ്ഫോടനമുണ്ടാക്കാന്‍ ശേഷിയുള്ള 10 ഡിറ്റൊനേറ്ററാണ് കണ്ടെത്തിയത്. കശ്മീരില്‍ നിന്നും സൈനികര്‍ കര്‍ണ്ണാടകത്തിലേക്കെത്തുന്ന പാതയിലായിരുന്നു ഡിറ്റൊനേറ്റര്‍ ഘടിപ്പിച്ചത്. ഇതിന്റെ പേരില്‍ സബീര്‍ കോയ എന്ന റെയില്‍വേ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചുനാളായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്നില്ല എൻ്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. ഇതില്‍ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. നീറ്റ് പരീക്ഷാ അട്ടിമറിശ്രമം, പലയിടത്തമുണ്ടാകുന്ന തീപ്പിടിത്തങ്ങള്‍, ട്രെയിന്‍ അപകടങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. അതുപോലെ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും പരസ്യവിമര്‍ശനം നടത്തുന്നതും വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: