കോട്ടയം: പൂരം കലക്കിയ പോലീസ് അജണ്ടയെച്ചൊല്ലി മലര്‍ന്നു കിടന്ന് തുപ്പി സിപിഐ. സംഭവത്തില്‍ പുറത്തുവന്നത് നാണം കെട്ട റിപ്പോര്‍ട്ട് ആണെന്നാണ് സിപിഐ മുഖപത്രമായ ജനയുഗം വിശേഷിപ്പിക്കുന്നത്. പൂരം കലക്കിയ എഡിജിപി അജിത് കുമാര്‍ തന്നെ അന്വേഷണം നിര്‍ത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കുമോ എന്നും പരിഹസിക്കുന്നു.
സിപിഐയുടെ റവന്യൂ മന്ത്രി കെ രാജനും എംഎല്‍എ ബാലചന്ദ്രനും സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാറും പൂരപ്പറമ്പില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പൂരം കലക്കിയത്. തങ്ങളുടെ സര്‍ക്കാരിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോ തിരുത്താനോ കഴിയാതെ പോയ ഈ മുന്‍നിര നേതാക്കള്‍ ഇപ്പോള്‍ മുക്കിലും മൂലയിലും ഇരുന്ന് സ്വന്തം സര്‍ക്കാരിനെ പരിഹസിക്കുകയാണ്.
തൃശ്ശൂരില്‍ ദയനീയമായി തോറ്റതില്‍ അണികള്‍ക്ക് മുന്നിലും പൊതുസമൂഹത്തിനു മുന്നിലും നാണംകെട്ട് നില്‍ക്കുകയാണ് സിപിഐ. തോല്‍വിക്ക് പറയാന്‍ ഒരു കാരണം കാത്തിരിക്കുമ്പോഴാണ് സുരേഷ് ഗോപിക്ക് വേണ്ടി പൂരം കലക്കി എന്ന തിയറിയുമായി ചിലര്‍ രംഗത്ത് വന്നത്. ഇതോടെ തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും പോലും മറന്ന് പോലീസിനെതിരെ കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തുകയായിരുന്നു സുനില്‍കുമാറും സംഘവും. എഡിജിപി അജിത് കുമാറിനെ ക്രമസമാധാനം ചുമതലയില്‍ നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മൈന്‍ഡ് ചെയ്യാതിരുന്നതിലെ ക്ഷീണം മറക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. എന്നാല്‍ വിഷയം വിട്ടു കളയാന്‍ ഒരു കോണ്‍ഗ്രസ് അനുകൂല പത്രം സിപിഐയെ അനുവദിക്കുന്നുമില്ല. നിരന്തരം കുത്തിപ്പൊക്കി പാര്‍ട്ടിയെ കെണിയില്‍ വീഴ്‌ത്തിയിരിക്കുകയാണ്. ഇടതുമുന്നണിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് തങ്ങളുടെ സ്ഥാനം എന്ന് സ്വയം സമ്മതിക്കലാണ് സിപി ഐയിലാ മന്ത്രിയും എംഎല്‍എയും മുന്‍മന്ത്രിയും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: