Kerala

മുകേഷ് അറസ്റ്റിൽ, ലൈംഗികാതിക്രമ കേസിലാണ് അറസ്റ്റ് ;വൈദ്യ പരിശോധനക്കായി കൊണ്ട് പോയി

Published by

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. മുകേഷിനെ ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഓഫീസില്‍വച്ച് നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലേറെ നീണ്ടു.

മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം മുകേഷിനെ വിട്ടയയ്‌ക്കും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരേ കേസെടുത്തത്. ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by