പത്തനംതിട്ട: കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അനധികൃത ധനസഹായം കൈകാര്യം ചെയ്യുന്നതില്‍ ഭാരതത്തിന്റെ മുന്നേറ്റത്തെ ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്(എഫ്എടിഎഫ്)അഭിനന്ദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നയങ്ങളും മാനദണ്ഡങ്ങളും രൂപകല്പന ചെയ്യുവാന്‍ പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണിത്. ഐക്യരാഷ്ട്രസഭയും ലോകബാങ്കും ഉള്‍പ്പെടെ 39 അംഗങ്ങളാണ് എഫ്എടിഎഫില്‍ ഉള്ളത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്നതില്‍ ഭാരതം ഉയര്‍ന്ന നിലവാരം കൈവരിച്ചതായി എഫ്എടിഎഫ് ചൂണ്ടിക്കാട്ടുന്നു. അനധികൃത സാമ്പത്തിക സഹായങ്ങള്‍ നിയന്ത്രിക്കുന്നതിനും അവ നിയമപരിധിയില്‍ എത്തിക്കാനും
വളരെ വേഗത്തിലാണ് മോദി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത് .
സമ്പദ്വ്യവസ്ഥ വളരുന്നത് അനുസരിച്ച് ഭാരതം അതിന്റെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും ഒരു പരിധിവരെ തീവ്രവാദവും ഭീകരതയും അമര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും എഫ്എടിഎഫ് പറയുന്നു. എന്നാല്‍ തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഭീഷണിയില്‍, പ്രത്യേകിച്ച് ഐഎസ്ഐ, അല്‍ ഖ്വയ്ദ എന്നിവയുടെ ഭീഷണികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സ് മുന്നറിയിപ്പ് നല്കുന്നു. എഫ്എടിഎഫ് ‘ഏഷ്യ-പസഫിക് ഗ്രൂപ്പ് ഓണ്‍ മണി ലോണ്ടറിംഗ്, യൂറോപ്പ്യന്‍ ഗ്രൂപ്പ്’ എന്നിവയുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ഭാരതത്തെ പ്രശംസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: