Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്‌സി-മാജിക് എഫ്‌സി പോരാട്ടം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 06:41 am IST
in Football
കാലിക്കറ്റ് എഫ്‌സി താരങ്ങള്‍ പരിശീലനം നടത്തുന്നു

കാലിക്കറ്റ് എഫ്‌സി താരങ്ങള്‍ പരിശീലനം നടത്തുന്നു

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. നാളെ മലപ്പുറം എഫ്‌സി-കണ്ണൂര്‍ വാരിയേഴ്‌സിനെയും 27ന് ഫോഴ്‌സ കൊച്ചി-തിരുവനന്തപുരം കൊമ്പന്‍സിനെയും നേരിടും.

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ്, കണ്ണൂര്‍ വരിയേഴ്‌സ് ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. മികച്ച ഗോള്‍ ശരാശരിയില്‍ കാലിക്കറ്റ് എഫ്‌സിയാണ് ഒന്നാമത്. തിരുവനന്തപുരം കൊമ്പന്‍സ് രണ്ടാമതും കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാമതുമാണ്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂര്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയന്റ് നില.

സ്വന്തം തട്ടകത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ടാണ് കാലിക്കറ്റ് എഫ്‌സി ഇന്ന് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.

നേരത്തെ സ്വന്തം മൈതാനത്ത് കാലിക്കറ്റ് എഫ്‌സി കളിച്ച രണ്ട് കളികളും സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് സ്വന്തം തട്ടകത്തില്‍ വിജയിച്ച് മൂന്ന് പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലകന്‍ ഇയാന്‍ ആന്‍ഡ്രൂ ഗിലന്‍ ടീമിനെ ഇറക്കുക. നിലവില്‍ മൂന്ന് ഗോളുകളുമായി ടോപ് സ്‌കോററായി നില്‍ക്കുന്ന ഗനി നിഗത്തിന്റെ കാലുകളിലാണ് ഇന്നും കാലിക്കറ്റ് എഫ്‌സിയുടെ പ്രതീക്ഷ. നായകന്‍ ജിജോ ജോസഫ്, ഹെയ്‌ത്തിക്കാരന്‍ വിംഗര്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവരുടെ ഫോമും ആതിഥേയ ടീമിന് പ്രതീക്ഷയേകുന്നു.

മറുവശത്ത് ആദ്യ വിജയം ലക്ഷ്യമിട്ടാണ് തൃശൂര്‍ മാജിക് എഫ്‌സി ഇന്ന് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളും തോറ്റ അവര്‍ അവസാന മത്സരത്തില്‍ മലപ്പുറത്തെ സമനിലയില്‍ തളയ്‌ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ്. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവമാണ് തൃശൂരിനെ കുഴപ്പത്തിലാക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്.

നായകന്‍ സി.കെ. വിനീതിനൊപ്പം മാര്‍സലോ, അഭിജിത്ത് അവസരത്തിനൊത്തുയര്‍ന്നാല്‍ അവരുടെ കന്നി വിജയം എന്ന സ്വപ്‌നം പൂവണിയും. കൂടാതെ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന പരിശീലകന്‍ ജിയോവാനി സാനൂ ഇന്ന് തൃശൂര്‍ ടീമിന്റെ ഡഗ്ഔട്ടില്‍ ഉണ്ടാവും എന്നതും അവര്‍ക്ക് ഗുണകരമാണ്.

 

Tags: Super League KeralaCalicut FCMagic FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

എസ്.എല്‍.കെ ട്രോഫിക്ക് സമീപം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ക്യാപ്റ്റന്‍മാരും പരിശീലകരും
Football

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

Football

സൂപ്പര്‍ ലീഗ് കേരള: മലയാളി ഹൃദയത്തിലേറ്റിയ കാല്‍പന്ത് മാമാങ്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.