ഹൈദരാബാദ് : തിരുപ്പതി ദേവസ്ഥാനത്ത് ഭരണം നടത്താന്‍ സനാതന വിശ്വാസികള്‍ മാത്രം മതിയെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്നതുപോലെയുള്ള അനിഷ്ടസംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ ക്ഷേത്ര ഭരണത്തില്‍ നിയമിക്കുകയുള്ളൂ എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ജഗന്റെ ഭരണത്തില്‍ മുന്‍ തിരുപ്പതി ചെയര്‍മാന്റെ ഭാര്യ ബൈബിള്‍ കൊണ്ടുവന്നിരുന്നു; വൈഎസ് ആര്‍സിപിയുടെ ജഗന് ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്റെ ഭാര്യ ക്ഷേത്രത്തിലേക്ക് ബൈബിള്‍ കൊണ്ടുവന്നിരുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി ദേവസ്ഥാനം ചെയര്മാന് വൈ.വി.സുബ്ബറെഡ്ഡിയുടെ ഭാര്യയാണ് ബൈബിള്‍ ക്ഷേത്രത്തിനകത്തേക്ക് കടത്തിയതെന്നും ചന്ദ്രബാബു നായിഡു.
തിരുപ്പതിയിലെ പ്രസാദ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചതായി കണ്ടെത്തിയതോടെ വന്‍വിവാദം ഉയര്‍ന്നിരിക്കുകയാണ്. വൈഎസ് ആര്‍സിപിയുടെ മുഖ്യമന്ത്രിയായി ജഗന് ഭരിയ്ക്കുമ്പോഴാണ് ഈ അഴിമതി നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളും ചട്ടങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: