Business

‘ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകും;2030-31ല്‍ ഇന്ത്യയുടെ ജിഡിപി 3.6 ലക്ഷംകോടി ഡോളറില്‍ നിന്നും ഏഴ് ലക്ഷം കോടി ഡോളറാകും’

Published by

ന്യൂദല്‍ഹി: അടുത്ത ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജി‍ഡിപി വളര്‍ച്ച ഇരട്ടിയാകുമെന്ന് സാമ്പത്തിക ഗവേഷണവും വിശകലനവും നടത്തുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റേറ്റിംഗ് കമ്പനിയായ എസ് ആന്‍റ് പി ഗ്ലോബല്‍ (സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവേഴ്സ്- Standard & Poors). .

2030-31ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തി

ഇപ്പോള്‍ ഇനത്യയുടെ ജിഡിപി 3.6 ലക്ഷം കോടി ഡോളര്‍ ആണെങ്കില്‍ ഇത് 2030-31 ആകുമ്പോഴേക്കും നേരെ ഇരട്ടിയായി ഏഴ് ലക്ഷം കോടി ഡോളര്‍ ആയി മാറും. ഇതോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യും. യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയായിരിക്കും മൂന്നാമത്തെ സാമ്പത്തിക ശക്തി.

മധ്യവര്‍ഗ്ഗക്കാരുടെ ഇന്ത്യയല്ല, ഉയര്‍ന്ന-ഇടത്തരം വരുമാനക്കാരുടെ ഇന്ത്യ

ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്ന ഇടത്തരം വരുമാനക്കാരുടേതായി ഉയരും. സാമ്പത്തിക വളര്‍ച്ച 6.7 ശതമാനം കൈവരിക്കാനായാല്‍ ഇന്ത്യയ്‌ക്ക് ഉയര്‍ന്ന-ഇടത്തരം വരുമാനക്കാരുടെ സമ്പദ്ഘടനയായി മാറാന്‍ സാധിക്കുമെന്നും എസ് ആന്‍റ് പി ഗ്ലോബല്‍ പറയുന്നു. സാമ്പത്തിക വികസനം കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യ 2030ല്‍ വെറും ഇടത്തരക്കാരുടെ ഇന്ത്യയായി അധപതിക്കുമെന്ന് ചില നിരീക്ഷണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ നിഷേധിക്കുകയാണ് എസ് ആന്‍റ് പി ഗ്ലോബല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക