ഹൈദരാബാദ് : ഇന്ത്യയില്‍ സനാതനധര്‍മ്മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്ന് ജനസേനാ നേതാവും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ പവന് കല്യാണ്‍. സനാതനധര്‍മ്മത്തിനെതിരെ നിരന്തരം വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ സനാതനരക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുപ്പതി പ്രസാദ ലഡ്ഡുവില്‍ പോത്തിന്റെ കൊഴുപ്പ്, പന്നിക്കൊഴുപ്പ്, മീനെണ്ണ എന്നിവ ചേര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പവന് കല്യാണ്‍ ഹിന്ദു ഭക്തജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. സനാതനധര്‍മ്മത്തെ ഏത് രീതിയിലും അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ മറുപടി നല്കാന് ഹിന്ദു സമൂഹം തയ്യാറാകണമന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രിയായി വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ആന്ധ്ര ഭരിച്ചിരുന്നപ്പോള്‍ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പവന് കല്യാണിന്റെ ഈ പ്രതികരണം. പരിശോധനയിലാണ് മീനെണ്ണ, പന്നിക്കൊഴുപ്പ് എന്നിവയെല്ലാം തിരുപ്പതിയിലെ ലഡ്ഡുവില്‍ ചേര്‍ത്തിരുന്നതായി തെളിഞ്ഞത്. ലഡ്ഡുവുണ്ടാക്കാനുള്ള നെയ്യ് വിതരണം ചെയ്ത കമ്പനിയാണ് നെയ്യില്‍ മായം കലര്‍ത്തിയതെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: