ഇടുക്കി: ജില്ലയില്‍ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി. സ്കൂളുകളില്‍ പോകേണ്ട കുട്ടികള്‍ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നത് ഒരുകാരണവശാലും അനുവദിക്കാനാകില്ല. തൊഴില്‍ വകുപ്പിനെയാണ് പ്രാഥമികമായി വിവരം അറിയിക്കേണ്ടത്. അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, തൊടുപുഴ-8547655396 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, പീരുമേട്-8547655399 , അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, നെടുങ്കണ്ടം-8547655400 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, ശാന്തന്‍പാറ – 8547655398 ,അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍, മൂന്നാര്‍-8547655397 എന്നീ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം. തമിഴ്നാട്ടില്‍ നിന്നും മറ്റും ഒട്ടേറെ കുട്ടികള്‍ ജില്ലയില്‍ ജോലി ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: