കൊച്ചി: വീട്ടിലെ വൈദ്യുതി വയറിംഗിലെ അറ്റകുറ്റ പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുമ്പടപ്പ് സാന്ത ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന നോര്‍ബിന്‍ (34) ആണ് മരിച്ചത്.
ഷോക്കേറ്റ ഉടന്‍ നോര്‍ബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ആന്റണിയാണ് പിതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: