ധാക്ക ; ബംഗ്ലാദേശ് സൈന്യത്തിലെ വനിതാ സൈനികർക്ക് യൂണിഫോമിനൊപ്പം ഹിജാബും ധരിക്കാൻ അനുമതി നൽകി മുഹമ്മദ് യൂനുസ് സർക്കാർ . വനിതാ സൈനികർക്ക് ഹിജാബ് ധരിക്കുന്നത് ഐച്ഛികമാക്കിക്കൊണ്ട് അഡ്ജസ്റ്റൻ്റ് ജനറലിന്റെ ഓഫീസാണ് ഉത്തരവ് പ്രഖ്യാപിച്ചത്. വനിതാ ഓഫീസർമാർ, നഴ്‌സിംഗ് സ്റ്റാഫ് (ആംഡ് ഫോഴ്‌സ് നഴ്‌സിംഗ് സർവീസ് – എഎഫ്എൻഎസ്) ഉൾപ്പെടെയുള്ള മറ്റ് റാങ്കുകൾക്ക് ബാധകമായിരുന്ന ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഇതോടെ ഇല്ലാതായി.
സെപ്തംബർ 3 ന് പിഎസ്ഒ കോൺഫറൻസ് വിളിച്ചാണ് ഈ തീരുമാനമെടുത്തതെന്നാണ് ഉത്തരവിൽ പറയുന്നത് . ഇടക്കാല സർക്കാരിന്റെ തീരുമാനപ്രകാരം, സന്നദ്ധരായ വനിതാ ഉദ്യോഗസ്ഥർക്ക് അവരുടെ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാം . ഇതോടൊപ്പം ഹിജാബ് ധരിക്കുന്നതിനുള്ള പുതിയ നയം സർക്കാർ തയ്യാറാക്കുന്നുണ്ടെന്നും അഡ്ജസ്റ്റൻ്റ് ജനറലിന്റെ ഓഫീസ് അറിയിച്ചു. ഹിജാബ് ധരിച്ച വനിതാ ഉദ്യോഗസ്ഥരുടെ കളർ ഫോട്ടോഗ്രാഫുകളും സെപ്തംബർ 26-നകം അവലോകനത്തിനായി ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.തലയും തോളും മറയ്‌ക്കുന്ന പരമ്പരാഗത ശിരോവസ്ത്രമായ ഹിജാബ് ധരിക്കുന്നത് നേരത്തെ സൈന്യത്തിൽ അനുവദിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: