ബെയ്‌റൂട്ട്: ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം.
‘ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. ഭീഷണികള്‍ ഞങ്ങളെ തടയില്ല. എല്ലാ സൈനിക സാധ്യതകളും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്,’ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നെയിം കാസെം പറഞ്ഞു.
ഇസ്രായേലി യുദ്ധവിമാനങ്ങള്‍ തെക്കന്‍ ലെബനനിലുടനീളം അതിതീവ്രമായ ബോംബാക്രമണം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലി യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമിക്കുകയും ഒരു ലക്ഷത്തിലധികം നിവാസികള്‍ വടക്കോട്ട് പലായനം ചെയ്യുകയും ചെയ്തു.
ലെബനനില്‍ നിന്ന് നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലില്‍ നഗരങ്ങളിലും പതിച്ചു.
ഹിസ്ബുള്ളക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ‘ഹിസ്ബുള്ളയ്‌ക്ക് ഞങ്ങള്‍ വിചാരിക്കാത്ത പ്രഹരങ്ങളുടെ ഒരു പരമ്പര തന്നെ നല്‍കി. ഹിസ്ബുള്ളയ്‌ക്ക് സന്ദേശം മനസ്സിലായില്ലെങ്കില്‍, ഉടനെ മനസ്സിലാക്കും. ഒരു രാജ്യത്തിനും അതിന്റെ നിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും നഗരങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും സഹിക്കാന്‍ സാധിക്കില്ല. ‘അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക