നീലേശ്വരം: ശാസ്ത്രരംഗത്തും മറ്റും രാജ്യം എത്ര പുരോഗമിച്ചാലും നമ്മുടെ രാജ്യത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേ ചൈതന്യത്തോടെ എന്നും നിലനില്‍ക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. നീലേശ്വരത്ത് നടന്ന യോഗക്ഷേമസഭ ‘സപ്ത പ്രഭ 2024 ” സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടനീര്‍ മഠം സച്ചിദാനന്ദ ഭാരതി സ്വാമിജി നിലവിളക്ക് കൊളുത്തി.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. മുന്‍ സംഘടനാ സാരഥികളായ പി. പരമേശ്വരന് എമ്പ്രാന്തിരി, എം. ഗണപതി നമ്പൂതിരി, എ.പി. ബാലകൃഷ്ണന് എമ്പ്രാന്തിരി, ടി. ശങ്കരന് നമ്പൂതിരി എന്നിവരെയും, ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
കെ.ഡി. ദാമോദരന്‍ നമ്പൂതിരി, പാലമംഗലം മുരളിധരന്, ഐ.കെ. വാസുദേവന്‍ വാഴുന്നവര്‍, സൂര്യനാരായണ ഭട്ട്, വിഷ്ണു പുത്തില്ലത്തായര്, രാമാനന്ദ എടമലൈ, ഡോ.സത്യനാഥ് കളനാട്, പി.എസ്. രാമനാഥയ്യര്, ശങ്കരനാരായണഹൊള്ള, പി.വി. ശിവദാസ്, പി.എം. ദാമോദരന്‍, കല്പമംഗലം നാരായണന് നമ്പൂതിരി, മനോജ് തരുപ്പ, മല്ലികാ നമ്പൂതിരി, ശ്രീജിത്ത് കൃഷ്ണന് നമ്പൂതിരി, കെ.എ. ശങ്കരന് നമ്പൂതിരി, പി.എസ്. പത്മനാഭന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടപ്പുന്ന കൃഷ്ണന് പോറ്റി സ്വാഗതവും കാസര്‍കോട് ജില്ലാ സെക്രട്ടറി ടി. ഗോവിന്ദന് നമ്പൂതിരി നന്ദിയും പറഞ്ഞു.
യോഗക്ഷേമസഭ യുവാക്കളുടെ കൗണ്‍സില്‍ യോഗം യുവം 2024 സംസ്ഥാന സെക്രട്ടറി ശ്രീഹരി പെരുവന ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയര്‍ ഡെപ്യുട്ടി എഡിറ്റര്‍ കെ. മധു മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം കൗണ്‍സില്‍ യോഗം അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.കാസര്‍കോട് ജില്ലാ വനിതാസഭ അവതരിപ്പിച്ച മെഗാ തിരുവാതിരയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: