ഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയ്‌ക്ക് (എൻടിഎ) ക്ലീൻ ചിറ്റ് നല്‍കി സിബിഐ. എൻടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ അറിയിച്ചു. പേപ്പർ ചോർത്തിയത് ജാർഖണ്ഡ് ഹസാരിബാഗിലെ സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ്.
തട്ടിപ്പില്‍ എവിടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർഥികള്‍ക്കാണ് ചോദ്യപേപ്പർ ചോർച്ച കൊണ്ട് ഗുണം ഉണ്ടായതെന്നും സിബിഐ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അന്വേഷണത്തില്‍ ഏതെങ്കിലും എൻടിഎ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അപാകതയോ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള ചോദ്യ പേപ്പർ വിതരണത്തില്‍ എന്തെങ്കിലും പ്രശ്‌നമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: