തിരുവനന്തപുരം: ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്റെ ചരമവാര്‍ഷികം സ്മൃതിമുകുന്ദം എന്ന പേരില്‍ ആചരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി രമ, കൗണ്‍സിലര്‍മാരായ പി അശോക് കുമാര്‍, ഷീജാ മധു, ചലച്ചിത്ര നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍,, മാധ്യമ പ്രവര്‍ത്തകന്‍ കെ കുഞ്ഞിക്കണ്ണന്‍, റാണി മോഹന്‍ദാസ്, എം ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് പി.പി മുകുന്ദന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ചനയും നടത്തി.
ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, സാമാജിക സമരസത വിഭാഗ് സംയോജക് കെ.രാജശേഖന്‍, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, മുന്‍ ജില്ലാ ട്രഷറര്‍ ശ്രീകുമാര്‍, പത്മനാഭ നഗര്‍ സംഘചാലക് വിജയന്‍, എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശിവദാസ്, കേണല്‍ ആര്‍.ജി നായര്‍, ചാല ജി.എസ് മണി, അഡ്വ.ജി.എസ് പ്രകാശ്, ഗോപാലകൃഷ്ണന്‍, ഡോ.ശ്രീവത്സന്‍ നമ്പൂതിരി, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സീനിയര്‍ ഫിസിഷ്യന്‍ ഡോ.ജോബ് തോമസ്, ഗോപന്‍ ചെന്നിത്തല, ചലച്ചിത്ര സംവിധായകന്‍ വിനു കിരിയത്ത്. ആറന്നൂര്‍ സുനില്‍, പി.ടി.മധു തുടങ്ങിയവര്‍ അനുസ്മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: