Entertainment

കൈക്കുഞ്ഞുമായി ഉണ്ണി മുകുന്ദൻ; പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’ ടീം

Published by

കൊച്ചി: ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ് ഇത്‌.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബിയുടെ അണിയറ പ്രവര്‍ത്തകര്‍. കൈക്കുഞ്ഞുമായി നിറചിരിയോടെ നില്‍ക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററില്‍ കാണാം. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. സ്‌കന്ദ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by