Sports

ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ച് ദിവ്യ ദേശ്മുഖ് ; ഇന്ത്യന്‍ വനിതാടീമും ചെസ് ഒളിമ്പ്യാഡില്‍ ഒന്നാമത്; അവസാന റൗണ്ട് നിര്‍ണായകം

Published by

ബുഡാപെസ്റ്റ്: ചെസ് ഒളിമ്പ്യാഡില്‍ പത്താം റൗണ്ടില്‍ ചൈനയെ 2.5-1.5 പോയിന്‍റിന് തകര്‍ത്ത് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതാ ടീം. ഇപ്പോള്‍ 17 പോയിന്‍റോടെ കസാഖ്സ്ഥാനൊപ്പം ഇന്ത്യയും ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. മൂന്നാം ബോര്‍ഡില്‍ കളിച്ച ദിവ്യ ദേശ്മുഖ് ചൈനയുടെ നി ഷിഖുനെതിരെ നേടിയ വിജയമാണ് വനിതാ ടീമിന് വിജയം നേടിക്കൊടുത്തത്. വൈശാലി, ഹരിക ദ്രോണാവല്ലി, വന്തിക അഗര്‍വാള്‍ എന്നിവരുടെ ഗെയിമുകള്‍ സമനിലയിലായി.

വനിതാ ടീമിന് അവസാന റൗണ്ടില്‍ അസര്‍ ബൈജാനെയാണ് നേരിടേണ്ടിവരിക. കസാഖിസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായ യുഎസിനെ നേരിടും. ഇതില്‍ ജയിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് സ്വര്‍ണ്ണം ഉറപ്പാക്കാം.

യുഎസും പോളണ്ടും 16 പോയിന്‍റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സ്പെയിനും അര്‍മേനിയയും ജോര്‍ജിയയും ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ 15 പോയിന്‍റുകള്‍ വീതം നേടി മൂന്നാം സ്ഥാനത്തുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക