ബെംഗളൂരു : ബാംഗ്ലൂരിൽ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ നീക്കം. തെരുവ് നായ്‌ക്കളിൽ മൈക്രോചിപ്പുകൾ ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ. ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ സുരാൽകർ വികാസ് കിഷോറിന്റെ നേതൃത്വത്തിൽ ചിപ്പ് ഘടിപ്പിക്കൽ ആരംഭിച്ചു.
നഗരത്തിലെ മല്ലേശ്വരത്തിനും മട്ടികെരെയ്‌ക്കും ചുറ്റും മൈക്രോചിപ്പ് ഇംപ്ലാൻ്റേഷൻ നടക്കുന്നുണ്ട് . ഇതോടെ തെരുവുനായ്‌ക്കളെ നിരീക്ഷിക്കാൻ നഗരസഭയ്‌ക്ക് കഴിയും . നായയുടെ വാസസ്ഥലം, കുത്തിവയ്‌പ്പ് തീയതി, എബിസി തുടങ്ങി ഒട്ടേറെ വിവരങ്ങൾ ശേഖരിക്കാൻ ചിപ്പ് സഹായകമാകും. ബിബിഎംപിയും BIZ ORBIT ഓർഗനൈസേഷനും ചേർന്നാണ് ചിപ്പ് ഇംപ്ലാൻ്റേഷൻ ചെയ്യുന്നത്. പരീക്ഷണം വിജയിച്ചാൽ എല്ലാ നായ്‌ക്കൾക്കും ചിപ്പ് ഘടിപ്പിക്കും.
മാത്രമല്ല തെരുവ് നായ്‌കളെ കുറിച്ച് അറിയിക്കാനായി 6364893322, 1533 എന്നീ ഹെൽപ്പ് ലൈനുകളും കോർപ്പറേഷൻ ആരംഭിച്ചു. വന്ധ്യംകരണവും വാക്‌സിനേഷനും വർധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: